അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ഒരുക്കങ്ങളെ പറ്റിയാണ് രാജ്യമൊന്നടങ്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴിതാ ശ്രീനിവാസനും മന്ത്രി കെബി ഗണേഷ് കുമാറിനും പിന്നാലെ നടന് മോഹന്‍ലാലും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങിയിരിക്കുകയാണ്.
ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശനില്‍ നിന്നാണ് മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെ മോഹന്‍ലാല്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്.
ബിജെപി അംഗങ്ങളാണ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ താരരാജാവ് മോഹന്‍ലാല്‍ താന്‍ ഉടനെ ആത്മീയ ജീവിതത്തിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നു. തനിക്ക് ചെറുപ്പം മുതലേ ആത്മീയതയോട് താത്പര്യമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
തന്റെ ഉള്ളില്‍ ആത്മീയതയുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ പൂര്‍ണമായും ആത്മീയതയിലേക്ക് പോകുമെന്നും താന്‍ മാതാ അമൃതാനന്ദ മൈ മഠത്തിലെ നിത്യ സന്ദര്‍ശകനാണെന്നും തന്റെ അനുഭവങ്ങളാണ് തന്നെ അമ്മയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ആ അനുഭവങ്ങളില്‍ പലതും അത്ഭുതങ്ങളാണ്. അക്കാര്യങ്ങളൊന്നും താന്‍ ഇതുവരെ ആരുമായും പങ്കുവെച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തുറന്നുപറഞ്ഞിരുന്നു.