2008 ൽ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്യണയറിലൂടെ കേരളത്തിലേക്ക് ഓസ്‌കാർ അവാർഡ് എത്തിച്ച വ്യക്തിയാണ് റസൂൽ പൂക്കുട്ടി. ശബ്ദമിശ്രണത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. ഓസ്‌കാറിന് പുറമേ ബാഫ്റ്റ പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കി. ഇപ്പോഴിതാ സൗണ്ട് ഡിസൈനിൽ നിന്നും സംവിധാനത്തിലേക്കും കാലെടുത്തു വെച്ചിരിക്കുകയാണ് റസൂൽ പൂക്കുട്ടി.
ഒറ്റ എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. എന്നാൽ ഓസ്‌കാർ ലഭിച്ച ശേഷം തനിക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെന്ന് തുറന്ന് പറയുകയാണ് റസൂൽ പൂക്കുട്ടി. ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
Also Read
സോഷ്യൽമീഡിയയിലെ താരങ്ങളെ വെല്ലാൻ ഇനി കാവ്യ മാധവനും; ചിങ്ങമാസ പുലരിയിൽ ഐശ്വര്യത്തോടെ തുടങ്ങി കാവ്യ
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഓസ്‌കാർ കിട്ടിയ ശേഷമുള്ള ആദ്യത്തെ രണ്ടു വർഷം ഒരു വർക്കും കിട്ടിയിരുന്നില്ലെന്നും തനിക്ക് സിനിമകൾ ലഭിച്ചത് സൗത്ത് ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. തന്നെ ജീവിതത്തിൽ പിടിച്ച് നിർത്താൻ സഹായിച്ചത് സൗത്ത് ഇന്ത്യൻ സിനിമയാണെന്നും റസൂൽ കൂട്ടിച്ചേർത്തു.
‘ഓസ്‌കാർ കിട്ടിയ ആദ്യത്തെ രണ്ട് വർഷം എനിക്ക് പണിയേയുണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യൻ സിനിമയുണ്ടായില്ലെങ്കിൽ ഞാൻ പാപ്പരായേനെ. ഓസ്‌കാർ കിട്ടിയതിന് ശേഷമാണ് പഴശ്ശിരാജ ചെയ്യുന്നത്. അതിനു ശേഷമാണ് ഇന്ദ്രൻ ചെയ്തത്. സൗത്ത് ഇന്ത്യൻ സിനിമയാണ് എന്നെ പിടിച്ചു നിർത്തിയത്. താങ്ക്സ് ടു ദെം.’ പൂക്കൂട്ടി പറഞ്ഞു.
‘ഓസ്‌കാർ അക്കാദമി മീറ്റിങ്ങിൽ വർക്കൊക്കെയുണ്ടോയെന്ന് അവർ എന്നോട് ചോദിച്ചിരുന്നു. അന്ന് അവർ എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.’ റസൂൽ പൂക്കുട്ടി പറഞ്ഞു.