കഴിഞ്ഞ വർഷത്തെ മികച്ച നടിയായി കേരള ചലച്ചിത്ര പുരസ്‌കാര ജൂറി തെരഞ്ഞെടുത്തത് കപ്പേള എന്ന ചിത്രത്തിലെ ജെസ്സി എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച നടി അന്ന ബെന്നിനെയാണ്. കടുത്ത പോരാട്ടത്തിന് ശേഷമാണ് മികച്ച നടിയുടെ പുരസ്‌കാരം അന്തിമമായി തീരുമാനിച്ചത് എന്ന് ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം പറഞ്ഞിരുന്നു.
വലിയ മത്സരത്തിനൊടുവിൽ പാർവതി തിരുവോത്തിനെയും ശോഭനയെയും നടി നിമിഷ സജയനെയും അടക്കമുള്ള നടിമാരെ നിഷ്പ്രഭരാക്കിയാണ് അന്ന ബെന്നിലേക്ക് മികച്ച നടിയുടെ പുരസ്‌കാരമെത്തിയത്. ഇപ്പോഴിതാ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം അന്ന ബെൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് വൈറലാകുന്നത്.
ALSO READ
അന്ന ബെന്നിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:
‘നന്ദിപ്രകാശനത്തിനായി ഒരു ചെറിയ കുറിപ്പ്, ആദ്യം തന്നെ ഈ അംഗീകാരത്തിന് ജൂറിക്ക് വലിയ നന്ദി അറിയിക്കട്ടെ. സമീപകാലത്തെ ചില മികച്ച അഭിനേതാക്കൾ അവതരിപ്പിച്ച ചില അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച കഥാപാത്രങ്ങളിൽ കപ്പേളയിലെ ജെസ്സിയും നോമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു. നിങ്ങളെ എല്ലാവരെയും ഞാൻ വളരെയധികം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
എല്ലാ നോമിനികൾക്കും വിജയികൾക്കും ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു. എന്റെ ഹൃദയം എന്റെ കപ്പേള ടീമിനോടൊപ്പമാണ്, ജെസി, അവളെങ്ങനെയായിരുന്നോ അത് നിങ്ങളില്ലാതെ പൂർണ്ണതയിൽ എത്തുമായിരുന്നില്ല. കപ്പേള കാണുകയും ഞങ്ങളുടെ ചെറിയ സിനിമ വലിയ വിജയമാക്കുകയും ചെയ്ത ഓരോരുത്തർക്കും നന്ദിയറിയിക്കുന്നു.
ALSO READ
ഇന്നലെ മുതൽ എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്ന എല്ലാ സ്‌നേഹവും എന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുകയാണ്. ഇതേ കാരണത്തിൽ സന്തോഷിക്കാൻ നിങ്ങളോടൊപ്പം ഒട്ടേറെ പേരുണ്ട് എന്ന തിരിച്ചറിവ് തന്നെ എനിക്ക് വലിയ കാര്യമാണ്. ഓരോ ആലിംഗനങ്ങളും പുഞ്ചിരിക്കുന്ന എല്ലാ മുഖങ്ങളും ഞാൻ ഓർക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് എന്നിക്ക് കോളുകൾ ലഭിക്കുന്നത്. അവരുടെ സ്‌നേഹം അറിയിക്കുന്നു. അതിനായി അവരുടെ വിലപ്പെട്ട സമയം എനിക്കുവേണ്ടി ചെലവഴിക്കുന്നു.
എനിക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നിയ എന്റെ സ്‌നേഹബന്ധങ്ങൾ, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളിൽ നിന്നു പോലുമുള്ള സ്‌നേഹപ്രകടനങ്ങൾ, എല്ലാത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയട്ടെ. മറുപടി നൽകാനാകാത്ത നിരവധി കോളുകളും മെസ്സേജുകളുമുണ്ടെന്ന് എനിക്കറിയാം, ദയവായി ക്ഷമിക്കണം എല്ലാത്തിനും മറുപടി നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ പെൺകുട്ടി അൽപ്പം മന്ദഗതിയിലാണ് കൂടാതെ ഒരുപാട് സംസാരിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുകയാണ്.
എന്റെ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ എന്റെ സമയം ഏറ്റവും മോശമാണെന്ന് പറയേണ്ടി വരും, ഷൂട്ടിംഗിനിടെ ചുമയും അണുബാധയും കാരണം എനിക്ക്‌ന്റെ ശബ്ദം നഷ്ടപ്പെട്ടു, ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതേയുള്ളു. ഈ സ്‌നേഹത്തെ ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാനും സിനിമകൾ ചെയ്യാനുമുള്ള എന്റെ ഊർജ്ജ സ്രോതസ്സായി എടുക്കുകയാണ്. എന്ന് സ്വന്തം അന്ന ബെൻ.’ മികച്ച നടിയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയ ശേഷം നന്ദി അറിയിച്ചുകൊണ്ട് നടി കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.