വെള്ളം സിനിമ കണ്ട് ജീവിതത്തിൽ പരിവർത്തനം സംഭവിച്ച ഒരുപാട് പേരുണ്ട് എനിയ്ക്ക് ലഭിച്ച ആദ്യത്തെ അവാർഡ് അതാണ് ; അവാർഡ് നേട്ടത്തിൽ സന്തോഷം പങ്കു വച്ച് ജയസൂര്യ

146

51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി താരങ്ങൾ എത്തുകയാണ്. മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞു. വെള്ളം എന്ന സിനിമയിലെ പ്രകടനമാണ് ജയസൂര്യയെ അവാർഡിന് അർഹനാക്കിയത്.

പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളത്തിൽ മദ്യത്തിനടിമപ്പെട്ട മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ അഭിനയിച്ചത്. സിനിമ കണ്ട് ഒരുപാട് പേർ മദ്യപാനം നിർത്തിയെന്ന് അറിഞ്ഞെന്നും അത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെന്നും അവാർഡ് വാർത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ജയസൂര്യ പറഞ്ഞു.

Advertisements

ALSO READ

വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്ക് മുന്നിലെത്തി; പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെയെന്ന് സത്യൻ അന്തിക്കാട് : വീഡിയോ

സിനിമ കണ്ട് ജീവിതത്തിൽ പരിവർത്തനം സംഭവിച്ച ഒരുപാട് പേരുണ്ട് എനിയ്ക്ക് ലഭിച്ച ആദ്യത്തെ അവാർഡ് അതാണ് എന്നും താരം പ്രതികരിച്ചു. മുരളി എന്ന കഥാപാത്രം എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതാണെന്നും താരം പറഞ്ഞു.

കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് പറഞ്ഞ ജയസൂര്യ വെള്ളം സിനിമയിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം നൽകാനായെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യക്കൊപ്പം മാധ്യമങ്ങളെ കണ്ടിരുന്നു.

ALSO READ

മികച്ച നടിക്കായി ശക്തമായ പോ രാ ട്ട മായിരുന്നു നടന്നത്! ജൂറി അംഗങ്ങൾ ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത് : ജൂറി അധ്യക്ഷ സുഹാസിനിയുടെ പ്രതികരണം!

മികച്ച നടിയായി തിരഞ്ഞെടുത്തത് അന്ന ബെന്നിനെ ആണ്. കപ്പേള എന്ന സിനിമയാണ് അന്നയെ മികച്ച നടിയാക്കിയത്, കടുത്ത മത്സരമായിരുന്നു ഇത്തവണ എന്ന് ജൂറി അധ്യക്ഷ സുഹാസിനി പ്രതികരിച്ചിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തത്.

 

Advertisement