ഒരു കാലത്ത് മലയാള സിനിമയിലും സീരിയലുകളിലും ഒക്കെ തിളങ്ങി നിന്നിരുന്ന നടിയാണ് സോണിയ. ഏതാണ്ട് നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സോണിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് 3ഡിയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ ചെയ്ത് കൈയ്യടി നേടിയിരുന്നു.
ഇതില്‍ ബാലതാരമായാണ് സോണിയ എത്തിയത്. അവിടെ നിന്നങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയെ തേടി എത്തി. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പമുള്ള തേന്മാവിന്‍ കൊമ്പത്ത് എന്ന സനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോണിയയ്ക്ക് തമിഴ് നാടിനോട് ഒരു പ്രത്യേക ഇഷ്ടമാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ തമിഴ്നാട്ടില്‍ നിന്നുള്ള ഒരാളെയാണ് വിവാഹം ചെയ്തത്. തമിഴ് നടനും സംവിധായകനുമായ ബോസ്സ് വെങ്കടാണ് താരത്തിന്റെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹശേഷവും അഭിനയ ജീവിതത്തില്‍ സജീവമാണ് സോണിയ. അമ്മ വേഷങ്ങളിലും വെല്ലുവിളി നിറഞ്ഞ നെഗറ്റീവ് വേഷങ്ങളിലും സോണിയ തിളങ്ങുകയാണ്.
അതേസമയം, സിനിമാ ലോകത്ത് തനിക്ക് പലപ്പോഴും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു എന്ന് പറയുകയാണ് താരം. ബാലതാരമെന്ന ഇമോജുള്ളതിനാല്‍ നല്ല അവസരങ്ങള്‍ പലതും തനിക്ക് നഷ്ടപ്പെട്ടെന്നാണ് സോണിയയുടെ വാക്കുകള്‍. സൈന്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഒരിക്കല്‍ നടന്‍ മുകേഷിന്റെ ഭാര്യയായി അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ സിനിമയിലെ നായകനായ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് സോണിയ വെളിപ്പെടുത്തുകയാണ്.
‘സിനിമയില്‍ ബാലതാരമായി അഭിനയിച്ചത് കൊണ്ട് എനിക്ക് ചില നഷ്ടങ്ങള്‍ സംഭവിച്ചു. വളര്‍ന്നപ്പോള്‍ എന്നെ നായികാവേഷത്തിലേക്ക് ആരും പരിഗണിച്ചില്ല. കാരണം എന്റെ മുഖം ആരും മറന്നില്ല. എന്റെ മുഖത്തെ കുട്ടിത്തം അവിടെയുണ്ടായിരുന്നു. പിന്നെ എന്റെ പൊക്കമില്ലായ്മയും നായികയാവാനുള്ള അവസരങ്ങളെ തഴഞ്ഞു. ക്വതയുള്ള വേഷങ്ങളും കിട്ടിയില്ല’, നടി പറയുന്നു.
‘എനിക്ക് പകരം ഗൗതമിച്ചേച്ചിയൊണ് സൈന്യം എന്ന സിനിമയില്‍ അവര്‍ നോക്കിയത്. പിന്നീട് കാസ്റ്റിങ് മാറി വന്നതോടെ അവരെന്നെ വിളിച്ചു. അപ്പോള്‍ മമ്മൂട്ടി അങ്കിള്‍ പറഞ്ഞത് ”അവള്‍ കൊച്ചാണ്, മുകേഷിന്റെ ഭാര്യയാക്കാന്‍ പറ്റില്ലെന്ന്”-ആണ്.
‘പിന്നീട് ജോഷി അങ്കിള്‍ വിളിച്ചത് പ്രകാരം ഹൈദരാബാദിലേക്ക് പോയി. മേക്കപ്പ് ചെയ്ത് സാരിയും ഫുള്‍സ്ലീവ് ബ്ലൗസുമൊക്കെ ധരിച്ച് വന്നപ്പോള്‍ ഫാത്തിമയായി മാറി. അതുകണ്ടപ്പോള്‍ പിന്നെ മമ്മൂട്ടി അങ്കിള്‍ ഒന്നും പറഞ്ഞില്ല’- സോണിയ പറയുന്നു.
‘രൂപവും എന്റെ മുഖവും കാരണം പല നല്ല കഥാപാത്രങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്. അതില്‍ പ്രധാനം സൂപ്പര്‍താരങ്ങളുടെ നായികയാവാനുള്ള അവസരമായിരുന്നു. എന്നെ ചെറുപ്പത്തില്‍ അഭിനയിപ്പിച്ചട്ടേല്ല, ഇല്ലെങ്കില്‍ ഞാനിപ്പോള്‍ ഹീറോയിനായേനെയെന്ന് അമ്മയോട് ഞാന്‍ ചീത്തയായി പറയുമായിരുന്നു. പക്ഷേ ഇന്ന് നോക്കുമ്പോള്‍ ബാലതാരമായത് നന്നായെന്ന് തോന്നുമെന്നും’- എന്നും സോണിയ പറയുന്നുണ്ട്.
‘നൊമ്പരത്തിപ്പൂ, മൈഡിയര്‍ കുട്ടിച്ചാത്തന്‍, തുടങ്ങിയ സിനിമകള്‍ എനിക്ക് തന്നത് ഒരിക്കലും മറക്കാനാവാത്ത ഭാഗ്യങ്ങളാണ്. ഇപ്പോഴാണ് അതിന്റെ വില മനസിലാവുന്നത്. 38 വര്‍ഷം മുന്‍പ് മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യ ചിത്രമായി മാറിയ മൈഡിയര്‍ കുട്ടിച്ചാത്തിനെ ഒരേയൊരു നായിക ഞാനാണ്. അന്ന് ഏഴ് വയസേയുള്ളു. ഇന്ന് പതിനെട്ട് വയസുള്ള മകനെനിക്കുണ്ട്. ഇപ്പോഴും എന്നെ ആ വേഷത്തിലൂടെ തിരിച്ചറിയുന്നവരുണ്ട്’- താരം പറയുന്നു.