അവളുടെ ഡാന്‍സ് കാണുന്നതിന് പകരം, മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്, വേദനയോടെ ആവണിയുടെ അമ്മ പറയുന്നു

984

മലയാളി പ്രേക്ഷകര്‍ക്ക് ഇന്ന് ഏറെ സുപരിചിതയാണ് ആവണി എന്ന കൊച്ചുമിടുക്കി. മിനി സ്‌ക്രീന്‍ റിയാലിറ്റി ഷോയിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ശ്രദ്ധനേടിയ ആവണി കഴിഞ്ഞ ദിവസം ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരുന്നു.

Advertisements

ലിയോ എന്ന വിജയിയുടെ ഹിറ്റ് സിനിമയിലെ പാട്ടിനാണ് ആവണി ചുവടുവെച്ചത്. അതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇപ്പോളിതാ മകളുടെ വീഡിയോക്ക് താഴെ ഒരു സ്ത്രീ ചെയ്ത മോശം കമന്റിനെ കുറിച്ച് പറയുകയാണ് ആവണിയുടെ അമ്മ.

Also Read: ഒരു സഹോദരനെ പോലെയുളള സ്‌നേഹബന്ധമെന്ന് ദിലീപ്, ഇക്കാ ഇങ്ങള് പോയല്ലോ എന്ന് നെഞ്ചുപൊട്ടി തസ്‌നിഖാന്‍, കലാഭവന്‍ ഹനീഫിന്റെ വിയോഗത്തില്‍ വിതുമ്പി സിനിമാലോകം

വളരെ വേദനയോടെയാണ് ആവണിയുടെ അമ്മ ആ കമന്റിനെ കുറിച്ച് സംസാരിച്ചത്. ആ ഡാന്‍സ് വീഡിയോയില്‍ വളരെ മാന്യമായിട്ടാണ് മകള്‍ വസ്ത്രം ധരിച്ചതെന്നും ഉള്ളില്‍ ഒരു പെറ്റിക്കോട്ടും അതിന് മുകളില്‍ ടോപ്പും ധരിച്ചിട്ടുണ്ടെന്നും ആവണിയുടെ അമ്മ പറയുന്നു.

ഈ വീഡിയോക്ക് താഴെ പുന്നാര പെണ്ണിന് ഒരു ബ്രാ വാങ്ങിച്ച് കൊടുക്ക് എന്നായിരുന്നു ഒരു സ്ത്രീ ചെയ്ത കമന്റ്. പത്തുവയസ്സാവുന്ന ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ സ്വാഭാവികമാണെന്നും ആ മാറ്റങ്ങള്‍ തനിക്കും തന്റെ അമ്മയ്ക്കും കമന്റിട്ട സ്ത്രീയുടെ മകള്‍ക്കും വന്നിട്ടുണ്ടാവുമെന്നും ആവണിയുടെ അമ്മ പറയുന്നു.

Also Read: സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ മരണം വരെ കഞ്ഞി കുടിക്കാലോ എന്നൊരു ധാരണ ഉണ്ടായിരുന്നു; മുമ്പൊരു അഭിമുഖത്തില്‍ കലാഭവന്‍ ഹനീഫ് പറഞ്ഞ വാക്കുകള്‍

മകള്‍ കളിച്ച ഡാന്‍സ് നോക്കുന്നതിന് പകരം അവളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്. ശരീരത്തിലെ മാറ്റങ്ങള്‍ പെണ്‍കുട്ടികളെ മാനസികമായി ബാധിക്കുന്ന ഘട്ടമാണിതെന്നും തനിക്കും ചെറുപ്പത്തില്‍ ഒത്തിരി പ്രയാസങ്ങളുണ്ടായിരുന്നുവെന്നും തന്റെ അമ്മ നല്‍കിയ പിന്തുണയാണ് അതില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ചതെന്നും ആ അവസ്ഥ തന്റെ മകള്‍ക്ക് വരരുതെന്നും ആവണിയുടെ അമ്മ പറയുന്നു.

Advertisement