പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്തു, പ്രണയത്തെ എതിര്‍ത്ത വീട്ടുകാരെ വിട്ട് പോകുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു, വിവാഹ വിവരം പങ്കുവെച്ച് ടിക് ടോക് താരം അതുല്യ പാലക്കല്‍

500

സോഷ്യല്‍മീഡിയയിലൂടെ എത്തി ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അതുല്യ പാലക്കല്‍. ടിക് ടോക്കിലും റീല്‍സുമൊക്കെ വീഡിയോ ചെയ്താണ് അതുല്യ പ്രശസ്തയായത്.

Advertisements

ഇതിന് പിന്നാലെ മ്യൂസിക് വീഡിയോകളിലും ഷോര്‍ട് ഫിലിമുകളിലും അഭിനയിച്ചു. ഇപ്പോഴിതാ താരത്തിന്റെ ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

Also Read: മുഖത്തൊരു പരിക്കുണ്ട്, പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തിലാണ്, ബിനു അടിമാലിയുടെ ആരോഗ്യവിവരങ്ങള്‍ പങ്കുവെച്ച് അനുമോളും ഷിയാസും

തന്റെ വിവാഹത്തെ കുറിച്ചായിരുന്നു അതുല്യയുടെ പോസ്റ്റ്. വിവാഹഫോട്ടോയാണ് അതുല്യ പങ്കുവെച്ചത്. തമിഴ്‌നാട് സ്വദേശിയും നടനും സംവിധായകനും നിര്‍മാതാവുമൊക്കെയാണ് അതുല്യയുടെ ഭര്‍ത്താവ്.

ദിലീപന്‍ എന്നാണ് പേര്. ഈ വര്‍ഷം റിലീസ് ചെയ്ത യെവന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും നായകനായി എത്തിയതും ദിലീപനായിരുന്നു. കഴിഞ്ഞ വര്‍ഷം നാലാം തിയ്യതിയായിരുന്നു വിവാഹമെന്നും പ്രണയിച്ച ആളെ തന്നെയാണ് വിവാഹം ചെയ്തതെന്നും അതുല്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

Also Read: ഈ സ്ത്രീ ഭർത്താവിനെ നടുറോഡിൽ വച്ച് അടിച്ചു; എല്ലാം ആണുങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നവർ ഉണ്ട്; എന്റെ ജീവിതത്തിലും അനുഭവമുണ്ട്; ജിഷിൻ

തന്റെ പ്രണയത്തിന് വീട്ടുകാര്‍ എതിരായിരുന്നു. അവരെ വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും 28 വര്‍ഷം തനിക്കൊപ്പമുണ്ടായിരുന്ന വീട്ടുകാരെ വിട്ടുപോകണമെങ്കില്‍ ഈ തീരുമാനെമെടുക്കാന്‍ തന്റെ കുടുംബാംഗങ്ങള്‍ എത്രത്തോളം കാരണമായിരിക്കുമെന്ന് ചിന്തിക്കുകയെന്നും അതുല്യ പറയുന്നു.

പഴയകാലമല്ല, നമ്മള്‍ ഇപ്പോള്‍ 2023ലാണ് ജീവിക്കുന്നതെന്നും ഈ പുതിയ കാലത്തും ചിലര്‍ പ്രണയത്തിനൊക്കെ എതിരാണെന്നും താന്‍ നേരിട്ട സംഭവങ്ങളെല്ലാം ഉടന്‍ തന്നെ ഒരു പ്രസ് മീറ്റില്‍ പങ്കുവെക്കുമെന്നും അതുല്യ പറഞ്ഞു.

Advertisement