അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു; കടുത്ത വേദന അനുഭവിച്ചു; ആരാധികയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

493

മലയാളത്തിൽ ഇന്ന് ഒരു പാൻ ഇന്ത്യൻ താരമുണ്ടെങ്കിൽ അത് ദുൽഖർ സൽമാൻ ആണെന്ന് പറയേണ്ടി വരും. ബോളിവുഡിലും, കോളിവുഡിലും, ടോളിവുഡിലും ഡിക്യൂ ഒരു ഹരമാണ്. കുഞ്ഞിക്ക എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരത്തെ ഒന്നു നേരിട്ട് കാണാൻ ദുൽഖർ എത്തുന്ന സ്ഥലങ്ങളിലെല്ലാം ആരാധകരും എത്താറുണ്ട്. പലപ്പോഴും ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ശീലവും താരത്തിനുണ്ട്.

ഇപ്പോഴിതാ ആരാധകരിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ആരാധകർ അപ്രതീക്ഷിതമായി ചുംബിക്കുകയും സ്പർശിക്കുകയും ചെയ്യുമ്‌ബോഴുള്ള മാനസികാവസ്ഥയാണ് താരം യൂട്യൂബർ രൺവീർ അലാബാദിയയുമായി നടത്തിയ ഒരു അഭിമുഖത്തിൽ തുറന്നുപുറയുന്നത്.

Advertisements

Also Read
എനിക്ക് പൃഥ്വിരാജിനെ വളരെ ഇഷ്ടമാണ്, സിനിമയുടെ പേര് അറിയില്ല; മലയാളത്തിലേക്കുള്ള വരവ് അറിയിച്ച് കന്നഡ താരം ശിവ രാജ്കുമാര്‍

ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ; സെൽഫി എടുക്കാനെത്തിയ പ്രായമായ ഒരു സ്ത്രീ തന്റെ പുറകിൽ പിടിച്ച് ഞെരിച്ചെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല.’അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. കടുത്ത വേദന അനുഭവിച്ചു. ഞാൻ സ്റ്റേജിൽ ഒരുപാട് പേർക്കൊപ്പം നിൽക്കുകയായിരുന്നു. ആന്റി, ദയവായി ഇവിടെ വന്നു നിൽക്കൂ എന്ന് ഞാൻ അവരോട് പറഞ്ഞു.

ഫോട്ടോ എടുക്കാനായി അടുത്ത് വന്ന് അപ്രതീക്ഷിതമായി കവിളിൽ ചുംബിക്കുന്നവരുമുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയുള്ള ഇത്തരം നീക്കങ്ങൾ ഞെട്ടിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നിരവധി പേർക്ക് ഫോട്ടോ എടുക്കുമ്‌ബോൾ അവരുടെ കൈകൾ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ഇത്തരം സാഹചര്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുമെന്നും താരം വെളിപ്പെടുത്തി.

Also Read
ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു

ദുൽഖറിന്റെ ആദ്യ വെബ് സീരീസായ ഗൺസ് & ഗുലാബ്‌സ് നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിങ് തുടരുകയാണ്. മികച്ച അഭിപ്രായങ്ങളാണ് സീരീസിന് ലഭിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രം കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും.

Advertisement