മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് രജിഷാ വിജയൻ. അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
ആസിഫ് അലി ചിത്രം അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ് സിനിമയിൽ നായികയായി തന്റെ അരങ്ങേറ്റം നടത്തിയത്. ഈ വേഷത്തിന് 2016-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നോമിനേഷൻ ലഭിക്കുകയും ചെയ്തു.
ALSO READ
ദിലീപിനൊപ്പം വാണിജ്യപരമായി പരാജയപ്പെട്ട ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിലായിരുന്നു താരത്തിന്റ രണ്ടാമത്തെ വേഷം. ആദ്യ ചിത്രത്തിലെ അഭിനയം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടയിരുന്നു. ചിത്രം ഹിറ്റ് ആയതോടെ രജിഷയും ഹിറ്റ് ആകുകയായിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയി മാറിയതോടെ ഭാഗ്യ നായിക എന്ന പേരും താരം സ്വന്തമാക്കുകയായിരുന്നു.
തിരക്കഥകൾ തിരഞ്ഞെടുത്തത് സിനിമ ചെയ്യുന്നതിൽ താരം വിജയിക്കുകയും ചെയ്തിരുന്നു. നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് താരം ചെയ്തതിൽ കൂടുതലും. നായന്മാർ ഇല്ലെങ്കിലും കൂടിയും സിനിമ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു എന്നത് രജിഷയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിജയം തന്നെ ആയിരുന്നു.
ALSO READ
ഇപ്പോഴിതാ താരം പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധ നേടുന്നത്. പല കാരണങ്ങൾ കൊണ്ട് പലർക്കും സൗന്ദര്യം വർധിക്കും. സ്കിന്നിന്റെയും ഹോർമോണുകളുടെയും സ്വഭാവം പോലും ഇതിനെ സംബന്ധിച്ചായിരിക്കും ഉണ്ടാകുക.
ഒരു പ്രോഡക്റ്റ് ഉപയോഗിച്ച് കൊണ്ട് മാത്രം സൗന്ദര്യം കൂടുമെന്നും പരസ്യത്തിൽ കാണുന്നത് പോലെ ചർമ്മം വെട്ടി തിളങ്ങും എന്നും ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. അത് കൊണ്ട് തന്നെ ഇത്തരം പ്രൊഡക്ടുകളുടെ പരസ്യത്തിൽ അഭിനയിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല എന്നുമാണ് രജീഷ പറയുന്നത്.