ജോസഫ് അല്ല, ആദ്യ ചിത്രം ശിവകാര്‍ത്തികേയനൊപ്പം, പ്രേക്ഷകരുടെ തെറ്റിദ്ധാരണ തീര്‍ത്ത് ആത്മീയ രാജന്‍, ഇടവേളയെടുക്കുന്നത് സിനിമയില്‍ അവസരം ഇല്ലാതാക്കുമെന്നും താരം

116

മലയാളം സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ വളരെ പെട്ടെന്ന് സുപരിചിതയായി മാറിയ നടിയാണ് ആത്മീയ രാജന്‍. ജോസഫ് എന്ന ജോജു ജോര്‍ജ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആത്മിയ രാജന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ജോസഫിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

തമിഴ് സിനിമയില്‍ നിന്നാണ് ആത്മിയയ്ക്ക് സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. മനകൊത്തി പറവൈകള്‍ ആയിരുന്നു ആത്മിയയുടെ ആദ്യ തമിഴ് സിനിമ. പിന്നെയും നിരവധി തമിഴ് സിനിമകളില്‍ നിന്നും ആത്മിയയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.

Also Read: ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം, ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുന്നുവെന്ന വാര്‍ത്തകളില്‍ ശക്തമായി പ്രതികരിച്ച് ഒമര്‍ലുലു

എന്നാല്‍ പലരും കരുതിയിരിക്കുന്നത് ജോസഫ് ആണ് താരത്തിന്റെ ആദ്യ ചിത്രം എന്നായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ആത്മീയ. തന്റെ കരിയറില്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ജോസഫെന്നും എന്നാല്‍ തന്റെ ആദ്യ ചിത്രം ഇതല്ലെന്നും ആത്മീയ പറയുന്നു.

ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ മനംകൊത്തി പറവൈ എന്ന ചിത്രത്തിലൂടെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും ആത്മീയ പറയുന്നു. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യ ചിത്രത്തിന് ശേഷം പഠനത്തിന് വേണ്ടി ഇടവേള എടുത്തിരുന്നുവെന്നും സിനിമയില്‍ നിന്നും ഇടവേള എടുത്താല്‍ പിന്നീട് നല്ലൊരു അവസരം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആത്മീയ കൂട്ടിച്ചേര്‍ത്തു.

Also Read: എനിക്ക് ഇഷ്ടം കട്ടപ്പ എന്ന് വിളിക്കുന്നതാണ്; ആ വേഷം തന്നതിന് രാജമൗലിയോട് കടപ്പാടുണ്ട്; സത്യരാജ്

എന്നാല്‍ തിരിച്ചെത്തിയ തനിക്ക് ജോസഫ് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. മനംകൊത്തി പറവെയില്‍ നിന്നും ജോസഫ് എന്ന ചിത്രത്തിലേക്കുള്ള ഗ്യാപ്പ് വളരെ വലുതായിരുന്നുവെന്നും അങ്ങനെ ഒരു ഗ്യാപ്പ് വന്നതും സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണമായി എന്ന് ആത്മീയ പറയുന്നു.

Advertisement