സീരിയലില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന താരങ്ങള്‍ക്ക് എല്ലാം തന്നെ നിരവധി ആരാധകരുമുണ്ട്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയലിലൂടെ തലവര മാറിയ താരമാണ് നടി ആതിര മാധവ്. അവതാരകയില്‍ നിന്നുമാണ് ആതിര സീരിയല്‍ അഭിനയത്തിലേക്ക് എത്തിയത്. എഞ്ചിനീയറിങ് മേഖലയിലെ ഉയര്‍ന്ന ഉദ്യോഗം രാജി വെച്ചിട്ടാണ് അഭിനയം മേഖലയിലേക്ക് ആതിര എത്തിയത്.
ജോസ് പേരൂര്‍ക്കട വഴിയാണ് കുടുംബവിളക്കിലേക്ക് താരം എത്തുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയത്. ഗര്‍ഭിണി ആയതോടെ താരം സീരിയലില്‍ നിന്നും പിന്മാറുക ആയിരുന്നു.
ഡോ.അനന്യ എന്ന സുമിത്രയുടെ മരുമകള്‍ ആയിട്ടാണ് ആതിര സീരിയലില്‍ അഭിനയിച്ചിരുന്നത്. ഗര്‍ഭത്തിന്റെ അഞ്ചാം മാസം വരെ സീരിയലിന്റെ ഭാഗമായിരുന്നു ആതിര. ഗര്‍ഭകാലം അഞ്ച് മാസം പിന്നിട്ടപ്പോള്‍ യാത്ര ബുദ്ധിമുട്ടായി തുടങ്ങിയതോടെ ആണ് ആതിര പിന്മാറാന്‍ തീരുമാനിച്ചത്.
പിന്നീട് ആതിരയുടെ ഏറ്റവും വലിയ വിനോദം യുട്യൂബ് ചാനലായിരുന്നു. സീരിയലില്‍ സജീവമായപ്പോള്‍ മുതലാണ് ആതിര മാധവ് യുട്യൂബ് ചാനലും ആരംഭിച്ചത്. ഗര്‍ഭിണി ആയപ്പോള്‍ മുതലുള്ള എല്ലാ വിശേഷങ്ങളും ആതിര യുട്യൂബ് ചാനല്‍ വഴി പങ്കുവെക്കാറുണ്ടായിരുന്നു. 2020ല്‍ ആയിരുന്നു താരം രാജീവ് മേനോനെ വിവാഹം ചെയ്തത്.
അടുത്തിടെ സ്റ്റാര്‍ മാജിക്കിലേക്ക് അതിഥിയായി ആതിര എത്തിയിരുന്നു. താരം തന്റെ ഇടവേള അവസാനിപ്പിച്ച് അഭിനയ ലോകത്തേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് ഇങ്ങനെയൊരു അവസരം ലഭിച്ചിരിക്കുന്നത്.
തന്റെ വിശേഷങ്ങളും തിരിച്ചുവരവിന് ഒരുങ്ങുന്നതിനെ കുറിച്ചുമൊക്കെ ആയിരുന്നു ആതിര പറഞ്ഞത്. കൂടാതെ ഒരുപാട് ആഗ്രഹിച്ചാണ് ഇവിടേക്ക് വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും താരം പറയുകയാണ്.
പുതിയ പ്രൊജക്ടിന് വേണ്ടി ശ്രമിക്കുന്നുണ്ട്. അതിന് മുന്‍പ് കുറച്ച് കോണ്‍ഫിഡന്‍സൊക്കെ കൂട്ടാനുണ്ട്. ഒന്നൂടെ മെലിഞ്ഞ് സെറ്റാവാനുണ്ട് എന്നാണ് ആതിര പറയുന്നത്.
അതേസമയം, അമ്മയായതോടെ ക്യാരക്ടറില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. ഇവള്‍ അമ്മയായി മാറിയതോടെ വല്ലാതെ മാറി എന്നായിരുന്നു അടുത്ത സുഹൃത്തായ ഡയാന പറഞ്ഞത്. താന്‍ പണ്ടേ കുറച്ച് പേഷ്യന്‍സുള്ളയാളാണ്. അതുകൊണ്ട് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല എന്ന് ആതിര പറയുന്നു.
ഓടി നടന്ന് അഭിനയിച്ചിട്ട് കുറേക്കാലം വീട്ടില്‍ നില്‍ക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്‍പത് മാസമായി അവന്. റേ എന്നാണ് മോന്റെ പേര്. ആറ്റുനോറ്റുണ്ടായൊരുണ്ണി എന്ന പാട്ടാണ് ഞാന്‍ അവനെ ഉറക്കുമ്പോള്‍ പാടുന്നത് എന്ന് ആതിര പറയുകയാണ്.
അതേസമയം, താരം അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതോടെ ആ തീരുമാനം സ്വാഗതം ചെയ്യുകയാണ് ആരാധകര്‍. ആശംസകളും ആരാധകര്‍ പങ്കുവെയ്ക്കുന്നു.