സിനിമകളിലും സീരിയലുകളിലുമായി അമ്മ വേഷങ്ങളിലൂടെയും സഹനടി വേഷങ്ങളിലൂടേയും മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ബിന്ധു രാമകൃഷ്ണൻ. നിലവിൽ താരം സൂര്യ ടിവിയിലെ മനസിനക്കരെ എന്ന സീരിയലിൽ അഭിനയിക്കുകയാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയിലെ സിബി ഐ സീരിസിലെ നേരറിയാൻ സിബിഐ എന്ന ചിത്രത്തിലെ വില്ലത്തി വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടി കൂടിയാണ് ബിന്ധു രാമകൃഷ്ണൻ. ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
നടൻ ബാലാജി ശർമ്മയോടൊപ്പം ബിന്ധു രാമകൃഷ്ണൻ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമായത്. തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് പിന്നീട് സിനിമയിൽ അഭിനയിക്കാതിരുന്നത് എന്നും സിനിമയിൽ അഭിനയിക്കാൻ പോയതോടെ നാല് സീരിയലുകളിൽ നിന്ന് തന്നെ പുറത്താക്കിയതായും ബിന്ദു രാമകൃഷ്ണൻ പറയുന്നു.
വില്ലത്തിയായാണ് ബിന്ദു രാമകൃഷ്ണൻ നേരറിയാൻ സിബി ഐയിൽ അഭിനയിച്ചത്. ഇത്രയും ഐശ്വര്യമുള്ള അമ്മ എങ്ങനെയാണ് വില്ലത്തിയായി അഭിനയിച്ചത്. ആ സിനിമയ്ക്ക് ശേഷം അമ്മയ്ക്കുണ്ടായ ഗുണം എന്താണെന്നും എങ്ങനെയാണ് വില്ലത്തി വേഷത്തിലേക്ക് എത്തിയതെന്നെല്ലാമാണ് ബാലാജി ചോദിച്ചത്. സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു, ഒരിക്കലും സംശയം തോന്നാത്ത ഒരാളെ വേണമെന്നും അതുകൊണ്ടാണ് നിങ്ങളെ ഈ കഥാപാത്രം ചെയ്യാനായി വിളിക്കുന്നതെന്നുമായിരുന്നു അവർ എന്നോട് പറഞ്ഞത്.
അതിന്റെ ക്ലൈമാക്സ് എടുക്കുമ്പോഴാണ് ഞാനാണ് കൊ ന്ന തെ ന്ന് അറിഞ്ഞത്. അത് കേട്ട് എനിക്ക് പനി വരെ വന്നു. ഞാൻ എന്തിനാ ണ് ആ കുട്ടിയെ കൊ ല്ലു ന്ന ത് എന്നായിരുന്നു എന്റെ മനസിൽ. സിനിമയെക്കുറിച്ച് വലിയ കാര്യമായൊന്നും അറിയില്ലായിരുന്നു. ആ സിനിമയിൽ വില്ലത്തി വേഷം ചെയ്തതിന് ശേഷം സിനിമയിലോ സീരിയലുകളിൽ നിന്നോ തനിക്ക് അവസരങ്ങളൊന്നും വന്നിരുന്നില്ല.
സിനിമകളിൽ നിന്ന് ഒരു ഓഫറുകളും വന്നില്ലായിരുന്നു. രണ്ട് വർഷത്തോളം ഞാൻ ഓഫറുകൾക്കായി കാത്തിരുന്നു. 4 സീരിയലു കളിൽ അഭിനയിച്ചിരുന്ന സമയത്തായിരുന്നു നേരറിയാൻ സിബി ഐയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ആ നാല് സീരിയലുകളിൽ നിന്നും എന്നെ പുറത്താക്കി. കാരണം 15 ദിവസം ആയിരുന്നു ഞാൻ ലീവ് പറഞ്ഞത്.
എന്നാൽ സിനിമ 36 ദിവസമെടുത്തിട്ടാണ് പൂർത്തിയാക്കിയത്. അതോടെ സീരിയലുകളിൽ നിന്നെല്ലാം എന്നെ ഒഴിവാക്കി. ഈ സിനിമ ചെയ്ത് കഴിഞ്ഞാൽ നല്ല അവസരങ്ങൾ വേറെ വരുമെന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. ആ സിനിമയുടെ വിശേഷങ്ങൾ കാരണം ഇനി നിലത്ത് നിൽക്കാൻ സമയമുണ്ടാവില്ല എന്നായിരുന്നു പലരും പറഞ്ഞത്.
പക്ഷേ ഒരിക്കലും എനിക്ക് നല്ലൊരു സിനിമ കിട്ടിയിട്ടില്ല. എഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളിലെല്ലാം അഭിനയിച്ചിരുന്നു എങ്കിലും പിന്നീട് കാര്യമായ അവസരങ്ങൾ ഒന്നും എനിക്ക് ലഭിച്ചില്ല. ആരോടും തനിക്ക് ചാൻസ് ചോദിക്കുന്നത് ഇഷ്ടമല്ലെന്നും കിട്ടുന്നത് ചെയ്യും അത്രേയുള്ളൂവെന്നും ബിന്ദു രാമകൃഷ്ണൻ പറയുന്നു.