ആർടും ലൈറ്റിംഗും സിദ്ധാർത്ഥ്, കല്യാണിയുടെ ക്ലിക്കും! അതീവ സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന ലിസിയുടെ ചിത്രം വൈറൽ

97

ഒരുകാലത്ത് മലയാള സിനിമയില ഒരു കാലത്തെ മികച്ച നടിമാരിൽ ഒരാളായിരുന്നു ലിസി. തന്റെ പതിനാറാം വയസ്സിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ 1984 ൽ ആയിരുന്നു ലിസിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത് ലിസി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും ലിസിയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ലിസി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ക്രിസ്മസ് ആശംസയ്ക്കൊപ്പമായി പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. അതീവ സന്തോഷത്തോടെയായി ചിരിച്ച് നിൽക്കുന്ന ലിസിയെയാണ് ചിത്രത്തിൽ കാണുന്നത്. കല്യാണിയാണ് ഫോട്ടോ പകർത്തിയതെന്നും ആർടും ലൈറ്റിംഗും സിദ്ധാർത്ഥാണ് ചെയ്തതെന്നും ലിസി കുറിച്ചിട്ടുണ്ട്.

Advertisements

ALSO READ

എനിക്ക് അതിനോട് അങ്ങനെ അഭിനിവേശമൊന്നും തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് നടി സീനത്ത്

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

കല്യാണി പകർത്തിയ ചിത്രങ്ങൾ നേരത്തെയും ലിസി പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറാണ് തന്റെ ഫോട്ടോ പകർത്തിയതെന്ന് പറഞ്ഞായിരുന്നു മുൻപ് ലിസി കല്യാണിക്ക് നന്ദി അറിയിച്ചത്. അമ്മയുടെ സാരി അടിച്ചുമാറ്റിയെന്ന് പറഞ്ഞ് ഇടയ്ക്ക് കല്യാണിയും എത്താറുണ്ട്. അമ്മയെപ്പോലെ അഭിനയത്തിൽ തിളങ്ങുകയാണ് കല്യാണി.

തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണി തുടക്കം കുറിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ തുടക്കം കുറിച്ചത്. അച്ഛന്റെ സിനിമയായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കല്യാണിയും അഭിനയിച്ചിരുന്നു. അച്ഛനെപ്പോലെ ക്യാമറയ്ക്ക് പിന്നിൽ നിൽക്കാനായിരുന്നു സിദ്ധാർത്ഥ് ആഗ്രഹിച്ചത്. വിഎഫ്എക്സ് പഠനശേഷമായി അമേരിക്കയിൽ ജോലി ചെയ്തുവരികയായിരുന്നു സിദ്ധാർത്ഥ്.

അതിനിടയിലായിരുന്നു മരക്കാറിലേക്ക് വിളിച്ചത്. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും സിദ്ധാർത്ഥിനെ തേടിയെത്തിയിരുന്നു. മകൾ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ തുടക്കത്തിൽ ആശങ്കയായിരുന്നുവെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. അവൾക്ക് അഭിനയിക്കാനുള്ള കഴിവുണ്ടോയെന്നൊക്കെയായിരുന്നു ചിന്തിച്ചത്. അവൾ സീരിയസായാണ് പറയുന്നതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. മരക്കാറിൽ കല്യാണിയുടെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നുവെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. ആശങ്കയോടെയാണ് ആ സമയത്ത് താനും ക്യാമറയെ അഭിമുഖീകരിച്ചതെന്ന് കല്യാണിയും പറഞ്ഞിരുന്നു.

ബാല്യകാല സുഹൃത്തായ പ്രണവിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും കല്യാണി വാചാലയായിരുന്നു. ഡയലോഗുകളൊക്കെ ഒരു പ്രാവശ്യം വായിക്കുമ്പോഴേക്കും അപ്പുച്ചേട്ടൻ ഹൃദിസ്ഥമാക്കും, അത് കണ്ട് അമ്പരന്ന് പോയിട്ടുണ്ടെന്നായിരുന്നു കല്യാണി പറഞ്ഞത്. യാദൃശ്ചികമായാണ് പ്രണവും കല്യാണിയും കീർത്തിയുമെല്ലാം ഈ ചിത്രത്തിലേക്ക് എത്തിയതെന്ന് മോഹൻലാലും പ്രിയദർശനും പറഞ്ഞിരുന്നു. മക്കളും അഭിനയരംഗത്തേക്ക് എത്തിയതും കൂടുതൽ ഉയരങ്ങളിലേക്ക് പോവുന്നതും കാണുമ്പോൾ സന്തോഷമാണ് തോന്നുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിൽ കല്യാണിയും പ്രണവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

ALSO READ

വിക്രാമാദിത്യന് രണ്ടാം ഭാഗം വരുന്നു, ദുൽഖറിനും ഉണ്ണി മുകുന്ദനും പുറമേ ഒരു വമ്പൻ താരവും, വെളിപ്പെടുത്തലുമായി ലാൽ ജോസ്

ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ വിജയത്തോടെയാണ് ലിസിയും പ്രിയദർശൻ സൗഹൃദത്തിലായത്. തുടർന്ന് പ്രിയദർശൻ സിനിമകളിലെ സ്ഥിര സാന്നിധ്യമായി ലിസി മാറി. ശേഷം ആറ് വർഷത്തിനിടെ പ്രിയദർശന്റെ 22 സിനിമകളിൽ ലിസി അഭിനയിച്ചു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു

1990 ഡിസംബർ 13 നാണ് ഒടുവിൽ ഇരുവരും വിവാഹിതരായത്. ആദ്യം തന്റെ പ്രണയം ലിസ്സിയെ അറിയിച്ചത് പ്രിയദർശൻ തന്നെയാണ്. ശേഷം ഒരു സിൽക് സാരി അന്ന് ലിസിക്ക് സമ്മാനമായി നൽകി. വിവാഹശേഷം ലിസി മതംമാറി.

ക്രിസ്ത്യൻ മതത്തിൽ ജനിച്ച ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദർശൻ എന്ന് പേര് മാറ്റുകയും ചെയ്തു. ലിസിയും പ്രിയദർശനും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. തുടക്കത്തിൽ വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

 

Advertisement