മലയാളത്തില്‍ നിരവധി ആരാധകരുള്ള നടിയാണ് അമല പോള്‍. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് ഈ താരം കടന്നുവന്നത്. എന്നാല്‍ തുടര്‍ന്ന് മലയാളത്തില്‍ വലിയ അവസരം ലഭിക്കാതെ വന്നതോടെ മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു അമല. മൈന എന്ന ചിത്രമാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്. ശേഷം നിരവധി അവസരം ഈ നടിക്ക് ലഭിച്ചു.
ഇപ്പോഴിതാ അമലയെക്കുറിച്ച് തമിഴ് നടന്‍ അഥര്‍വ്വ പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആകുന്നത്. കൂടെ അഭിനയിച്ചതില്‍ ഏറ്റവും മോശം നടി അമല പോളാണെന്ന് അഥര്‍വ പറയുന്നു.
കൂടെ അഭിനയിച്ചവരില്‍ ഏറ്റവും മോശം നായികയായി തോന്നിയ നടിയെ കുറിച്ച് ആണ് അഥര്‍വ പറഞ്ഞത്. അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ വളരെ പെട്ടന്നായിരുന്നു അമലയുടെ പേര് താരം പറഞ്ഞത്.
എന്റെ രണ്ടാമത്തെ സിനിമയിലാണ് (മുപ്പോഴുതും ഉന്‍ കര്‍പനൈകള്‍) ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. ആദ്യത്തെ ഒരു പത്തു ദിവസം എനിക്ക് വളരെ മോശം അനുഭവമാണ് തോന്നിയത്. പിന്നീട് ഓകെയായെന്ന് താരം തന്നെ പറഞ്ഞു. ഇത് ഞാന്‍ അമല പോളിനോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും അഥര്‍വ പറഞ്ഞു.
Also readകിടുക്കാച്ചി ചിത്രം വരുന്നുണ്ട്; ടൊവിനോയുടെ നായികയായി തൃഷ എത്തുന്നു
നടന്‍ മുരളിയുടെ മകനും സംവിധായകന്‍ എസ്. സിദ്ധലിംഗയ്യയുടെ ചെറുമകനുമായ അഥര്‍വ തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബാന കാത്താടി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ബാലയുടെ കാലഘട്ടത്തിലെ പരദേശി എന്ന ചിത്രത്തിലെ അഭിനയത്തിന് സൈന്‍ ചെയ്യുന്നതിനുമുമ്പ് റൊമാന്റിക് ത്രില്ലറായ മുപ്പൊഴുത്തും ഉന്‍ കര്‍പ്പനൈകള്‍ എന്ന ചിത്രത്തിലെ വ്യാമോഹം ബാധിച്ച ഒരു യുവാവായി അഭിനയിച്ചതിന് അദ്ദേഹം നിരൂപക പ്രശംസ നേടി .