അത്തരം കമന്റിടാന്‍ വേണ്ടി ഒരു മാഫിയ തന്നെ ഉണ്ട്, അഴിച്ചു വിട്ടിരിക്കുയാണ് അവരെ, മുഖ്യമന്ത്രി ഇടപെടണം: ശക്തമായ ആവശ്യവുമായി മാളവിക മേനോന്‍

125

ബാലതാരമായി അഭിനയ രംഗത്ത് സജീവമായി പിന്നീട് നായികയായി മാറിയ താരമാണ് നടി മാളവിക മേനോന്‍. ആല്‍ബങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോന്‍ നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്‌മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്.

Advertisements

ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തില്‍ സജീവം ആവുകയായിരുന്നു. സിബിഐ ഡയറിക്കുറിപ്പില്‍ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് മാളവിക മോനോന്‍. മോഹന്‍ലാലിന്റെ ആറാട്ട് സിനിമയില്‍ ഒരു പ്രധാന വേഷത്തിലും നടി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ പുഴു, സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലും മാളവിക ചെറിയതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.

ALSO READ- പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടി ഞാന്‍ വിളിച്ചപ്പോള്‍ വലിയ തിരക്കിലാണെന്ന് പൃഥ്വിരാജ്; പിന്നീട് വാരിയന്‍കുന്നന്‍ ഏറ്റതായി പോസ്റ്റ് കണ്ടു; സമയമില്ലാത്തവരെ കാത്തിരുന്ന് ആവേശം കളഞ്ഞില്ലെന്ന് വിനയന്‍

താരം സാഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. സിനിമ വിശേഷങ്ങളും റീലുകളും ഫോട്ടോഷൂട്ടുമെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ വൈറലാകുന്നതിനൊപ്പം ചില മോശം കമന്റുകളും താരത്തിന് നേരെ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകള്‍ നേരിടുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് താരമിപപ്പോള്‍.

താന്‍ സോഷ്യല്‍മീഡിയയില്‍ ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ലെന്നാണ് മാളവിക പറയുന്നത്. തനിക്ക് കഴിയുന്ന പോലെ തോന്നുന്ന സമയത്ത് ചെയ്യുന്നതാണ് റീലുകളൊക്കെ. ഫോട്ടോ എടുക്കാനോ ഇടാനോ തോന്നാത്ത സമയങ്ങളുണ്ട്. അങ്ങനെയുള്ളപ്പോള്‍ എടുക്കില്ല. അതുപോലെ തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്ന കാര്യവും. അക്കൗണ്ട് താന്‍ തന്നെയാണ് നോക്കുന്നതെന്നും മാളവിക പറയുന്നു.

ALSO READ-മകളുടെ വിവാഹമല്ലേ? സ്വന്തം അമ്മ എത്താതിരിക്കുമോ? വിവാഹത്തിന് നയന്‍സിന്റെ ബന്ധുക്കള്‍ എത്തിയില്ലെന്ന വാര്‍ത്തയോട് ഒടുവില്‍ പ്രതികരിച്ച് വിഘ്‌നേഷ്

ഇതിനിടെ, ചില കമന്റുകള്‍ക്ക് മറുപടി കൊടുത്തില്ലെങ്കില്‍ ശരിയാവില്ല അതുകൊണ്ടാണ് മറുപടി നല്‍കുന്നത് എന്നും താരം പറയുന്നുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലെ ട്രോളുകളും മോശം കമന്റുകള്‍ നിരോധിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്ന നടി ഗായത്രി സുരേഷിന്റെ ആവശ്യത്തെ മാളവികയും പിന്തുണച്ചിരിക്കുകയാണ്.

‘കമന്റ് ചെയ്യുന്നവര്‍ ഒരു പണിയും ഇല്ലാത്തവരാണ്. ഇവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. ഗായത്രി സുരേഷ് പറഞ്ഞ പോലെ മുഖ്യമന്ത്രി ഇടപെടണം. ഗായത്രി പറഞ്ഞത് വളരെ ശരിയാണ്. ഇതിനെതിരെ ശക്തമായൊരു നിയമം വന്നാല്‍ ഇതിനൊക്കെ ഒരു കുറവ് വരും. അവര്‍ക്ക് പേടിയില്ല. അഴിച്ചു വിട്ടിരിക്കുന്നത് പോലെ, വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ്. നല്ലൊരു നിയമം വന്നാല്‍ നല്ലതായിരിക്കും,’-എന്നും താരം അഭിപ്രായപ്പെട്ടു.

Advertisement