ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജൻ. തുടർന്ന് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നു. തണ്ണീർമത്തൻ ദിനങ്ങൽ ഉൾപ്പെടെ പുറത്ത് വന്ന ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. മലയാളത്തിന് പുറമേ, തെന്നിന്ത്യൻ ഭാഷകളിലും താരം തിളങ്ങി നില്ക്കുകയാണ്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറലാകുന്നത്. കണ്ണൂർക്കാര് സ്‌നേഹവും, നന്മയും ഉള്ളവരാണെന്ന് തുറന്ന് പറയുകയാണ് താരമിപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നാട്ടിലെല്ലാവർക്കും എന്നോട് വലിയ ഇഷ്ടമാണ്. ഇവിടുന്നൊരു കുട്ടി സിനിമയിൽ എത്തിയതിലുള്ള സന്തോഷം അവർക്കുണ്ട്. കുട്ടികൾക്ക് എന്നോട് ബഹുമാനമാണ്. കണ്ണൂർക്കാരി എന്നുപറയുന്നത് തന്നെ അഭിമാനമാണ്.
കണ്ണൂരാണെന്നു പറയുമ്‌ബോൾ ബോംബുണ്ടോ കൈയിൽ എന്നൊക്കെയാണ് ചോദിക്കുന്നത്. ഞാൻ പറയും, ചേട്ടാ അങ്ങനൊന്നുമല്ല ഇവിടെ. ഇവിടെ എല്ലാവരും സ്നേഹമുള്ളവരാണ്. കുസൃതികൾ കാണിച്ചാൽ അമ്മ ഇപ്പോഴും പഴയപോലെ വഴക്കുപറയും. ദേഷ്യം വരുമ്‌ബോൾ അമ്മ ഇപ്പോഴും ചൂലെടുത്ത് എന്നെ അടിക്കും. ഒരുമാറ്റവും ഇല്ല. താരമൊക്കെ പുറത്ത്. വീട്ടിൽ ഞാൻ വെറും അനശ്വരയാ.
കണ്ണൂർ ആലക്കാട് കോറത്താണ് ജനിച്ചതും വളർന്നതും. പക്കാ നാട്ടിൻപുറം. കുട്ടിക്കാലത്തെ ഓർമകൾ ഒരുപാടുണ്ട്. കുളത്തിൽ കുളിക്കാൻ പോകും. സന്ധ്യയായാലും ഞങ്ങൾ തിരിച്ചുകയറില്ല. അപ്പോൾ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലിൽ നിന്ന് വീണിട്ടുണ്ട്. നാട്ടിൽ കുറെ കൂട്ടുകാരുണ്ടായിരുന്നു.
ഞാൻ കോൺമെന്റ് സ്‌കൂളിലാണ് പഠിച്ചത്. അതുകൊണ്ട് സ്‌കൂളിൽ വലിയ ഓർമകളൊന്നുമില്ല. നല്ല ഓർമകൾ എന്റെ നാട്ടിൽത്തന്നെയാണെന്നുമാണ് അനശ്വര പറയുന്നത്. സിനിമക്ക് പുറമേ, സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുവാൻ താരം ശ്രമിക്കാറുണ്ട്.