സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അശ്വതിയും രാഹുലും. മഴവില്‍ മനോരമയിലെ എന്നും സമ്മതം എന്ന പരമ്പരയില്‍ നായകനും നായികയുമായിട്ടാണ് അശ്വതിയും രാഹുലും എത്തിയത്. നായികയും നായകനും സ്‌ക്രീനില്‍ ഒന്നിച്ച പോലെ ജീവിതത്തിലും ഒന്നിക്കുകയാണ്. ഇപ്പോഴിതാ വിവാഹനിശ്ചയ വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
എന്നാല്‍ ഇതിനിടെ സോഷ്യല്‍മീഡിയ അതിര് കടന്ന് തങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നുണ്ട് എന്ന് വിമര്‍ശിക്കുകയാണ് രാഹുലും അശ്വതിയും. കുറച്ചു ദിവസമായി രാഹുലിനെയും അശ്വതിയെയും തേടി നെഗറ്റീവ് കമന്റ്‌സുകളാണ് വരുന്നതെന്ന് സോഷ്യല്‍മീഡിയ പരിശോധിച്ചാല്‍ വ്യക്തമാകും.
ഇതിന് എതിരെ പ്രതികരിച്ച് താരങ്ങളും ഒടുവില്‍ രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെയായി വളരെ മോശം കമന്റുകള്‍ വരുന്നുണ്ടെന്നും ബോഡി ഷെയ്മിങ് ആണ് പ്രധാനമായിട്ടും വരുന്നതെന്നും താരങ്ങള്‍ പറയുന്നു.
എന്തിനാണ് ഈ ചാനലിന് അശ്വതി രാഹുല്‍ എന്ന് പേര് ഇട്ടതെന്നൊക്കെ ചിലര്‍ പരിഹസിക്കുകയാണ്. തങ്ങള്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചവരാണ്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്ചയവും കഴിഞ്ഞതാണെന്നും രാഹുല്‍ ഓര്‍മ്ിപ്പിക്കുന്നു.
ഇതെല്ലാം അറിഞ്ഞിട്ടും എന്തിനാണ് ഈ പൊട്ടന്‍ കളിക്കുന്നത് എന്ന് മനസിലാവുന്നില്ല. എല്ലാവര്‍ക്കും ഞങ്ങളോട് എന്താണ് ഇത്ര പ്രശ്നം. നിങ്ങള്‍ ഒരു വീട്ടിലാണോ താമസം, പെങ്ങളാണോ, നിങ്ങളുടെ വിവാഹം കഴിഞ്ഞതാണോ എന്നൊക്കെയാണ് വരുന്ന കമന്റ്‌സ്.
അശ്വതി എന്റെ ഭാര്യ ആവാന്‍ പോവുന്ന ആളാണ്. അവള്‍ എനിക്ക് ബഹുമാനവും തരുന്നുണ്ട്. അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവിശ്യമില്ലെന്ന് രാഹുല്‍ പൊട്ടിത്തെറിക്കുന്നു. പല കമന്റ്‌സും കണ്ടില്ലെന്ന് വെച്ചതാണെന്നും എന്നാല്‍ പലരും അതിരുകടക്കുന്നുണ്ട് എന്നും താരങ്ങള്‍ പരാതിപ്പെടുകയാണ്.
നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ നിങ്ങള്‍ ബ്ലോക്ക് ചെയ്തോളൂ. എന്നാല്‍ അശ്വതി തടികുറയ്ക്കണം, രാഹുലിന് ചേരുന്നില്ല എന്നൊക്കെയുള്ള കമെന്റ്സുകളെന്തിനാണ് എഴുതുന്നത്. എന്തിനാണ് ഇതൊക്കെ നിങ്ങള്‍ നോക്കുന്നത്. പിന്നെ കുറച്ച് പേര്‍ക്ക് അറിയേണ്ടത് ഞങ്ങള്‍ ഒന്നിച്ചാണോ താമസം എന്നാണ്. ഞങ്ങള്‍ ഒരുമിച്ചാണോ അല്ലയോ അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ുനം താരങ്ങള്‍ തുറന്നടിക്കുകയാണ്.