ചിത്രത്തിലുള്ളത് ഒരു മിഡില്‍ ക്ലാസ് സ്ത്രീ; പക്ഷെ മേക്കപ്പ് കണ്ടാല്‍ ഒരു ഫുള്‍ ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞ പോലെ ആണല്ലോ; അശ്വതിക്ക് നേരെ പരിഹാസ കമന്റ്; വൈറലായി മറുപടി

752

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായി മാറിയത്.

കുഞ്ഞേല്‍ദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു. അവതാരക എന്ന നിലയില്‍ വേറിട്ട ശൈലി പിന്തുടരാറുള്ള അശ്വതി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് ഉള്‍പ്പെടെ നിരവധി ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.

Advertisements

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂടൂബ് ചാനലുമുള്ള അശ്വതി തന്റെ വിശേഷങ്ങള്‍ യൂ ടൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്. ലൈഫ് അണ്‍ എഡിറ്റഡ് എന്നാണ് അശ്വതിയുടെ യൂടൂബ് ചാനലിന്റെ പേര്.

ALSO READ- വിവാഹത്തിന് ഒരു പേപ്പറില്‍ സൈന്‍ ചെയ്താല്‍ മതിയാകും, ഡിവോഴ്‌സിന് ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യേണ്ടി വരും; വിവാഹം എന്താണെന്ന് വെളിപ്പെടുത്തി അര്‍ച്ചന

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് താഴെ ഒരു പരിഹാസ കമന്റിന് അശ്വതി കൊടുത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘ഏയ് ഓട്ടോ മൊമെന്റ്’ എന്ന ക്യാപ്ഷനോടെയാണ് അശ്വതി സ്വന്തം ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്.

ഈ ചിത്രത്തിന് താഴെ വിമര്‍ശനവും പരിഹാസവും നിറഞ്ഞ കമന്റ് പ്രത്യക്ഷപ്പെടുകയായിരുന്നു. പങ്കുവച്ച ചിത്രത്തിന് താഴെയാണ് പരിഹാസ കമന്റ് എത്തിയത്. ഒരു സ്റ്റേജ് പരിപാടിയ്ക്കായി തയ്യാറായ വേഷത്തിലായിരുന്നു അശ്വതി. ആര്‍ഭാടം കുറഞ്ഞ സാരിയും തോളത്തൊരു ബാഗും മിനിമല്‍ ആഭരണങ്ങളുമുള്ള ലുക്കിലാണ് അശ്വതി എത്തിയത്.

ALSO READ- നായകന്‍ സൂപ്പര്‍ ഹീറോ ആകുന്ന സിനിമകളില്‍ നായികയായി അഭിനയിക്കാന്‍ താത്പര്യമില്ല; തുറന്നടിച്ച് അമല പോള്‍

‘ഈ ചിത്രത്തില്‍ കാണുന്നത് ഒരു മിഡില്‍ ക്ലാസ് സ്ത്രീയല്ലേ? പക്ഷെ മേക്കപ്പ് കണ്ടാല്‍ ഒരു ഫുള്‍ ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞ പോലുണ്ടല്ലോ. മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയും ഒരുക്കം വേണോ? മുഖത്തെ പാടുകള്‍ മറച്ച് ന്യൂഡ് ലിപ്സ്റ്റിക്ക് കൂടി ഇടേണ്ടതല്ലേയുള്ളൂ. ഇത് തീര്‍ത്തും നാടകീയമായി തോന്നുന്നു’- എന്നാണ് അശ്വതിയുടെ ഫോട്ടോയ്ക്ക് ഒരാള്‍ കമന്റ് ചെയ്തത്.

അതേസമയം, ഈ കമന്റിന് അശ്വതി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഇതിന് അശ്വതി നല്‍കിയ മറുപടി ഇങ്ങനെ: ‘ചിത്രത്തില്‍ ഞാന്‍ ഒരു കഥാപാത്രത്തെയും പ്രതിനിധീകരിക്കുന്നില്ല. ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. സന്ദര്‍ഭം ആവശ്യപ്പെട്ടതിന് അനുസരിച്ച് അല്‍പ്പം നാടകീയമാവുകയും ചെയ്തു’-എന്നാണ് അശ്വതി കുറിച്ചത്.

Advertisement