റേഡിയോ ജോക്കിയായ ശേഷം മിനിസ്‌ക്രീനിലേക്ക് ചുവട് വെച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഇന്ന് നോക്കുമ്പോൾ മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകരിൽ ഒരാളാണ് അശ്വതി. മികച്ച നടി കൂടിയാണ് താരം. അശ്വതി എഴുതിയ പുസ്തകത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.
ഇപ്പോഴിതാ തന്റെ പോസ്റ്റ് പാർട്ടം കാലഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അശ്വതി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഒരു സ്ത്രീ പ്രസവാനന്തര ഘട്ടങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ച് പാർട്ണർക്ക് വ്യക്തമായ ധാരണ ഉണ്ടാകണം എന്നാണ് വീഡിയോയിലൂടെ താരം പറയുന്നത്. ഇത് എല്ലാവരും കടന്നു പോകുന്നതാണെന്ന് അവിടെ നിന്നും ഇവിടെ നിന്നും ആളുകൾ പറയുന്നുണ്ടാകും. എന്നാൽ ആ പറയുന്നത് തെറ്റാണ്. എല്ലാവരും കടന്നു പോകുന്നു എന്ന് പറയുമ്പോൾ മറ്റൊരാൾക്ക് ആ അവസ്ഥ സീരിയസ് ആയിക്കൂടാ എന്ന് നിർബന്ധമില്ല. ആദ്യം വേണ്ടത് നിങ്ങളുടെ പാർട്ണറിനെ കേൾക്കുക എന്നതാണ്.
ഒരു ജഡ്ജ്മെന്റും ഇല്ലാതെ കേൾക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മൾ അവരെ കേൾക്കുമ്പോൾ നമ്മൾ അവർക്കൊരു വാല്യൂ കൊടുക്കുന്നുണ്ടെന്ന് പാർട്ണണർക്ക് തോന്നണം. നമ്മൾ കൂടെയുണ്ടെന്ന് അവർ മനസിലാക്കണം. കുഞ്ഞിനെ മുലയൂട്ടുന്നതിലൊക്കെ സപ്പോർട്ട് ചെയ്യുക എന്നതാണ് മറ്റൊരു വലിയ കാര്യം.
ഡെലിവറി കഴിഞ്ഞുള്ള ദിവസങ്ങളിൽ ഒരുപാട് സഹായങ്ങൾ ആവശ്യമാണ്. അത് മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും പങ്കാളിയാണ് ചെയ്യേണ്ടത്. ചില പുരുഷന്മാർ സുഹൃത്തുക്കളുടെ ഭാര്യയുമായൊക്കെ കംപെയർ ചെയ്യും. അതാണ് ആദ്യം നിർത്തേണ്ടത്. കാരണം ഒരാളെ പോലെ തന്നെ ആയിരിക്കണമെന്നില്ല മറ്റൊരാളുടെ അവസ്ഥ.
തമാശക്ക് പോലും ബോഡി ഷെയ്മിങ് ചെയ്തിരിക്കുക എന്നതാണ് മറ്റൊരു കാര്യം. കാരണം ശരീരത്തിൽ വളരെ വലിയ മാറ്റങ്ങളാകും സംഭവിക്കുക. ഇത്രയും വീർത്ത വയർ തിരികെ പഴയ രീതിയിലേക്ക് ആവാൻ സമയം എടുക്കും. ഇതൊക്കെ കണ്ടിട്ട് കളിയാക്കുകയോ കമന്റ് ചെയ്യുകയോ ചെയ്യാതിരിക്കുക. നമ്മൾ വിചാരിക്കാത്ത മാറ്റങ്ങൾ ആകും ശരീരത്തിൽ സംഭവിക്കുക. ചിലരുടെ കാര്യത്തിൽ എല്ലാം നോർമൽ ആകാൻ സമയം എടുക്കും. നമ്മൾ ഈ മാറ്റങ്ങളെ അക്‌സെപ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും അശ്വതി പറഞ്ഞു.