ഫ്ളവേഴ്സ് ചാനൽ ജനകീയമാകാൻ കാരണം പ്രേക്ഷകരുടെ പ്രിയപ്പെട്ട മൂന്ന് പരിപാടികളായയിരുന്നു. ജനപ്രിയമായ ഈ ഷോകളെല്ലാം തന്നെ പാതിവഴിയിൽ മുറിഞ്ഞിപോവുകയും ചെയ്തു. ഇപ്പോഴിതാ ഒടുവിൽ അതിൽ രണ്ട് ഷോകൾ തിരിച്ചു വന്നിരിക്കുകയാണ്. സ്റ്റാർ മാജിക്കും ഉപ്പും മുളകും. ഒടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിന്റെ ഫലമായി ഇപ്പോഴിതാ മൂന്നാമത്തെ ഷോ ആയ ചക്കപ്പഴം സീരിയലും തിരിച്ചെത്തുകയാണ്.
സീരിയലിന്റെ ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്‌തെന്ന സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് താരങ്ങൾ. അതിന്റെ സന്തോഷവുമായി ലൈഫ് അൺ എഡിറ്റഡ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് എത്തിയിരിക്കുന്നു.
ഈ ദിവസം വീണ്ടും സംഭവിയ്ക്കും എന്ന് ഒരിക്കലും കരുതിയില്ല എന്ന് അശ്വതി ശ്രീകാന്ത് പറയുന്നു. ഇന്നത്തെ ദിവസം വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ് എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി വ്ളോഗ് തുടങ്ങുന്നത്. ഇങ്ങനെ ഒരു ദിവസം സംഭവിയ്ക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊന്നുമല്ല, ചക്കപ്പഴം എന്ന സീരിയൽ ഇന്ന് പുനരാരംഭിയ്ക്കാൻ പോകുകയാണ്.
‘ഒരു സമയത്ത് വളരെ അധികം സന്തോഷത്തോടെ ഒരു ആഘോഷം പോലെ ആരംഭിച്ച ഷോ ആയിരുന്നു ചക്കപ്പഴം. ഒരു വർഷത്തോളം ഒരു കുടുംബത്തെ പോലെ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. വ്യക്തിപരമായ ഓരോ കാരണങ്ങളാൽ അതിൽ നിന്നും ഓരോരുത്തർ പുറത്തേക്ക് പോയി. പിന്നീട് ചാനലിനും അത് തുടർന്ന് കൊണ്ടു പോകാൻ കഴിഞ്ഞില്ല.’- എന്നാണ് താരം പറയുന്നത്.
‘മകൾ കമലയുടെ ഡെലിവറിയുമായി ബന്ധപ്പെട്ടാണ് ഞാൻ പുറത്തേക്ക് വന്നത്. എന്നാൽ അതിന് ശേഷം തിരിച്ച് കയറണം എന്ന് ആലോചിച്ചുവെങ്കിലും പല കാരണങ്ങൾ കൊണ്ടും നടന്നില്ല. എല്ലാവരും നല്ല രീതിയിൽ സംസാരിച്ച് പിരിയാത്തത് വല്ലാത്ത വിഷമം ഉള്ള സംഭവം തന്നെയായിരുന്നു. അവസാനം ചാനൽ തന്നെ മുൻ കൈ എടുത്ത് ഷോ പഴയ ടീമിനൊപ്പം തന്നെ സീരിയൽ പുനരാരംഭിയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. അതി വിജയം കണ്ടു. പഴയ ഓജസോടെയും തേജസോടെയും ചക്കപ്പഴം വീണ്ടും നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്’- അശ്വതി പറയുന്നു.
ഈ വിശേഷങ്ങൾ പങ്കിട്ടതിന് പിന്നാലെ മക്കളായ കമലയോടും പത്മയോടും യാത്ര പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്നത് മുതൽ എല്ലാ കാര്യങ്ങളും അശ്വതി തന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്.
ചക്കപ്പഴം സെറ്റിൽ വീണ്ടും ഉത്തമനും ആശയും സുമേഷും പൈങ്കിളിയും അച്ഛനും അമ്മയും അച്ഛമ്മയും പിള്ളേരും എല്ലാം ഒന്നിച്ചു. വൈകാതെ ആദ്യത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യും എന്ന് ചാനലും അറിയിച്ചിരിക്കുകയാണ്.