അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായി മാറിയത്.
കുഞ്ഞേൽദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു. അവതാരക എന്ന നിലയിൽ വേറിട്ട ശൈലി പിന്തുടരാറുള്ള അശ്വതി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് ഉൾപ്പെടെ നിരവധി ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂടൂബ് ചാനലുമുള്ള അശ്വതി തന്റെ വിശേഷങ്ങൾ യൂ ടൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്.
ലൈഫ് അൺ എഡിറ്റഡ് എന്നാണ് അശ്വതിയുടെ യൂടൂബ് ചാനലിന്റെ പേര് . ഇപ്പോഴിതാ തന്റെ പ്രണയത്തിൽ നിറയെ പ്രശ്‌നങ്ങളായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. താൻ നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീകാന്തിനെ വിവാഹം കഴിച്ചതെന്ന് അശ്വതി പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അശ്വതി ശ്രീകാന്തിന്റെ തുറന്നുപറച്ചിലുകൾ.
താൻ ചെറുപ്പകാലത്ത് ഏറെ സ്ട്രഗിൾ ചെയ്തിട്ടുണ്ടെന്നു താരം പറയുന്നു. അമ്മ ഒരുപാട് ബുദ്ധിമുട്ടുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. പിന്നീട് തന്റെ പ്രണയം വീട്ടിലറിഞ്ഞപ്പോൾ അമ്മയുടെ എതിർപ്പും എന്റെ പ്രണയവും ഒരു തുലാസിലായി. അമ്മയ്ക്ക് എന്റെ പ്രണയം ഇഷ്ടപ്പെട്ടിരുന്നില്ല. ആരാ അതെന്ന് ചോദിച്ച് തല്ലാനൊക്കെ വന്നിരുന്നു. അന്ന് അത് വലിയ സീനായതോടെ ശ്രീകാന്തിന്റെ നമ്പറൊക്കെ വാങ്ങി അങ്ങോട്ട് വിളിച്ചു. പിന്നീട് ഭീകരമായ പ്രശ്നങ്ങളാണ് ഉണ്ടായത്. അച്ഛനെങ്കിലും എന്റെ ഈയൊരു ഇഷ്ടത്തിന് കൂടെ നിൽക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് താനന്ന് അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നെന്നും അശ്വതി ശ്രീകാന്ത് പറയുന്നു.
പിന്നീട് വലുതായപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലാതെ വിവാഹം നടന്നു. ആദ്യത്തെ കുഞ്ഞുണ്ടായ സമയത്തും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ‘ഗർഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീർപ്പെട്ട നിമിഷങ്ങൾ പോലും ഉണ്ടായിട്ടുണ്ട്’- എന്നാണ് അശ്വതി പറയുന്നത്.
അമ്മയ്ക്ക് രണ്ട് വർഷം മുൻപ് അമ്മയ്ക്ക് സർജറി ചെയ്യേണ്ടി വന്നിരുന്നു. ഞാനത്ര ധൈര്യമുള്ള ആളൊന്നുമല്ല. അന്ന് സർജറി റൂമിൽ നിന്നും പുറത്തിറങ്ങി വന്നു. എന്നിട്ട് ഐസിയുവിന്റെ മുന്നിൽ കുനിഞ്ഞിരുന്ന് കരയുകയായിരുന്നു. ആ സമയത്ത് ഒരു പയ്യൻ എന്റെ അടുത്ത് വന്നിട്ട് വിളിച്ചു. എന്നിട്ട് ചക്കപ്പഴത്തിലെ ആശചേച്ചിയല്ലേ, ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിക്കുകയായിരുന്നു എന്നും അശ്വതി ശ്രീകാന്ത് പറയുന്നു.
അന്ന് താൻ ഐസിയുവിന് മുന്നിലിരുന്ന് ഒരാൾ കരയണമെങ്കിൽ അവർക്ക് വേണ്ടപ്പെട്ട ആരെങ്കിലും അതിനകത്ത് ഉണ്ടായിരിക്കുമല്ലോ, അത് പോലും ചിന്തിക്കാതെയാണ് അദ്ദേഹം ഫോട്ടോ എടുക്കാൻ വന്നതെന്നാണ് അശ്വതി പറയുന്നത്.ന