ഇവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നോ? ഒരിക്കലും പറഞ്ഞില്ലല്ലോ; അമൃതയ്ക്കും പ്രശാന്തിനും ഒപ്പം രാഹുലും അശ്വതിയും!

1706

റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സീരിയൽ താരങ്ങളായ അശ്വതിയും രാഹുലും വിവാഹിതരായിരിക്കുകയാണ്. ആഡംബര വിവാഹം തന്നെയായിരുന്നു ഇരുവരുടെയും. സീരിയൽ മേഖലയിലെ നിരവധി സഹപ്രവർത്തകരാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.

സോഷ്യൽമീഡിയയിൽ ഇവരുടെ വിവാഹചിത്രങ്ങൾ വൈറലായിരുന്നു. തങ്ങളുടെ വലിയ ഡ്രീം തന്നെയായിരുന്നു ഈ വിവാഹം. ഒത്തിരി സന്തോഷം തോന്നുന്നുവെന്നും സീരിയലിലെ പോലെയല്ല തങ്ങൾ ജീവിച്ച് തുടങ്ങുകയാണെന്നും പുതിയൊരു ലൈഫ് തുടങ്ങുന്നതിന്റെ എക്സൈറ്റ്മെന്റിലാണെന്നും രാഹുൽ പ്രതികരിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും ഒരിക്കൽ പോലും നടി അമൃതയും ഭർത്താവും നടനുമായ പ്രശാന്തും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ, ഇവർക്കിടയിൽ ഇത്രയും സൗഹൃദം ഉണ്ടായിരുന്നോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.
ALSO READ- നല്ല സ്‌നേഹം ഉള്ള ഒരു കുഞ്ഞായിരുന്നു, ആരെയും ശല്യം ചെയ്യാത്ത, ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു; വിജയ് ആന്റണിയുടെ മകളെ കുറിച്ച് കണ്ണീരോടെ ഈ അമ്മ

രാഹുലും അശ്വതിയും വിവാഹം കഴിഞ്ഞ് നടത്തിയ ആദ്യ യാത്രയിൽ ഇവർക്ക് ഒപ്പം പ്രശാന്തും, അമൃതയും ആണുള്ളത്. ഇരുവരും കഴിഞ്ഞദിവസം പങ്കുവച്ച ഒരു വീഡിയോയിലാണ് മൂന്നാർ വയനാട് യാത്രകളിലാണ് തങ്ങൾ എന്നും, ഒപ്പം ഒരു സർപ്രൈസ് ഉണ്ടെന്നും ഇരുവരും പറഞ്ഞത്.


ആരാധകര് കാത്തിരുന്ന ആ സർപ്രൈസ് അശ്വതിയും രാഹുലും ആയിരുന്നുവെന്ന് പിന്നീടാണ് ആരാധകർക്ക് ബോധ്യമായത്. റിസോർട്ടുകളിൽ നിന്നുള്ള വീഡിയോ അശ്വതിയും പങ്കുവച്ചിട്ടുണ്ട്.

ALSO READ- അതെ ഷൈമ പ്രഗ്നന്റാണ്! ഇവാന് താഴെ ഒരാൾ കൂടി വരുന്നു; സന്തോഷ വാർത്ത പങ്കിട്ട് ഷൈമയും ജാബിറും!

അതേസമയം, പ്രണയവിവാഹമായിരുന്നു അമൃതയുടേയും രാഹുലിന്റേയും. കൊച്ചിയിൽ ഒരു കോഴ്സ് ചെയ്യുന്ന സമയത്താണ് അശ്വതിയും രാഹുലും പരിചയപ്പെട്ടത്. ആ സമയത്ത് തന്നെ രാഹുൽ തമിഴ് സിനിമയിലും സീരിയലുകളിലുമെല്ലാം ഓഡിഷനുകളിലും പങ്കെടുത്തിരുന്നു.

പിന്നീട് തമിഴ് സീരിയൽ രംഗത്തേക്ക് രാഹുൽ ചുവടുവച്ചു. അഭിനയരംഗത്തേക്ക് അശ്വതി എത്താനും കാരണമായത് രാഹുലാണ്. ഇക്കാര്യം അശ്വതി തന്നെ മുൻപൊരിക്കൽ തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisement