മുത്തശ്ശിയുടെ ചിതയ്ക്ക് തീ കൊളുത്തിയത് എന്റെ അമ്മയാണ്; ഹിന്ദുമതത്തിൽ അപൂർവ്വം; എന്റെ ധൈര്യത്തിന്റെ ഉറവിടം അമ്മയാണ്: അശ്വതി ശ്രീകാന്ത്

414

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായി മാറിയത്.

കുഞ്ഞേൽദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു. അവതാരക എന്ന നിലയിൽ വേറിട്ട ശൈലി പിന്തുടരാറുള്ള അശ്വതി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് ഉൾപ്പെടെ നിരവധി ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂടൂബ് ചാനലുമുള്ള അശ്വതി തന്റെ വിശേഷങ്ങൾ യൂ ടൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മയെ കുറിച്ച് പറയുകയാണ് അശ്വതി ശ്രീകാന്ത്.തന്റെ അമ്മയാണ് തനിക്കുള്ള ധൈര്യത്തിന്റെ ഉറവിടമെന്നും താരം പറഞ്ഞു.

ALSO READ- ഒരു വർഷം; പ്രണയം വെളിപ്പെടുത്തിയതിന്റെ വാർഷികം ആഘോഷിച്ച് അമൃതയും ഗോപി സുന്ദറും; ആശംസകളുമായി ആരാധകർ!

മുത്തശ്ശി മരിച്ച സമയത്ത് തന്റെ അമ്മയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ഹിന്ദുമതത്തിൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ് ഒരു സ്ത്രീ ചിതയ്ക്ക് തീകൊളുത്തുന്നതെന്നും താരം ധന്യ വർമ്മയുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നു.

Courtesy: Social Media

അമ്മ ഒരുപാട് സ്വാധീനം തന്നിൽ ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തിൽ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിൾ ചെയ്തിരുന്നു അമ്മ. സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നെന്ന് അശ്വതി പറയുന്നു.

ALSO READ-ആ ഫംഗ്ഷന് പോയപ്പോൾ പിരീഡ്സ് ഓവർ ഫ്‌ലോ ആയി; അത്രയും ക്യാമറകൾക്ക് മുന്നിൽ ടെൻഷനായ അനുഭവം പറഞ്ഞ് സ്വാസിക

അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു ബോൾഡ് ആയിരിക്കണമെന്നും, ഇൻഡിപ്പെൻഡന്റ് ആയിരിക്കണമെന്നും. എന്നാൽ താൻ അത്ര ബോൾഡൊന്നുമല്ലായിരുന്നു. വളരെ സെൻസിറ്റീവായൊരു വ്യക്തിയായിരുന്നു. തുടക്കത്തിൽ ഒരു മോശം കമന്റ് ഒക്കെ കണ്ടാൽ ഇരുന്ന് കരയുന്നൊരു ആളായിരുന്നു. അമ്മയാണ് ഇന്നെനിക്കുള്ള കോൺഫിഡൻസിന്റെ ഉറവിടമെന്നും അശ്വതി പറഞ്ഞു.

തനിക്ക് മാതൃത്വമെന്നാൽ സ്നേഹം മാത്രമല്ലെന്നും അതിൽ വേറെയും ഒരുപാട് ഇമോഷൻസ് ഉണ്ടെന്നും ഓരോ കുട്ടികളെയും അവർക്കാവശ്യമായ രീതിയിലാണ് ട്രീറ്റ് ചെയ്യേണ്ടതെന്നും അശ്വതി വിശദീകരിച്ചു.

തനിക്കും അമ്മയായിരിക്കുന്ന സമയത്ത് ഏറ്റവും കൂടുതലുണ്ടാവുന്ന ഇമോഷൻസ് സ്നേഹം മാത്രമായിരിക്കുമെന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു. മാതൃത്വമെന്നാൽ സ്നേഹം മാത്രമല്ല. അതിൽ ഒരുപാട് ഇമോഷൻസ് ഉണ്ടെന്നാണ് അശ്വതി വിശദീകരിക്കുന്നത്.

അതേസമയം, എങ്ങനെയാവണം പാരന്റിങ് എന്നൊന്നും നമുക്കൊരിക്കലും പറയാൻ കഴിയില്ല. ഓരോ കുട്ടിയെയും നമ്മൾ വ്യത്യസ്തമായ രീതിയിലാണ് ട്രീറ്റ് ചെയ്യേണ്ടത്. ഓരോ കുട്ടിയുടെയും താൽപര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും അശ്വതി ശ്രീകാന്ത് വിശദാകരിച്ചു.

Advertisement