നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റ റിവ്യുവിലൂടെ പ്രശസ്തനായ ആളാണ് സന്തോഷ് വർക്കി. പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരും കിട്ടി. തിയേറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്കൊക്കെ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തന്റെതായ നിലപാടുകൾ തുറന്ന് പറഞ്ഞ് ശ്രദ്ധനേടിയ ജോത്സ്യർ ഹരി പത്തനാപുരം സന്തോഷിന്റെ ഭാവി പറഞ്ഞിരിക്കുകയാണ്.
കൊച്ചിയിലെ തിറ്റേറിൽ വെച്ചാണ് ഇവർ പരസ്പരം കണ്ടത്. ഇവിടെ നിന്നും സന്തോഷ് തന്നെയാണ് തന്റെ ഭാവി ചോദിച്ചത്.
ഇതിന് മറുപടിയായി നല്ല രീതിയിലൊക്കെ റിവ്യു പറഞ്ഞ് പോയില്ലെങ്കിൽ പ്രശ്നമാണെന്ന് ഹരി പത്തനാപുരം പറഞ്ഞു. അല്ലെങ്കിൽ ആളുകളെല്ലാം ശത്രുക്കൾ ആകും. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. വീഡിയോ ഒക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നതാണ്. അടി കൊള്ളത്തൊന്നും ഇല്ല. പക്ഷേ അടി കൊള്ളാതെ വളരെ തന്ത്രപരമായി പോയേക്കണം അദ്ദേഹം പറഞ്ഞു.
നിങ്ങളെ ട്രാപ്പിലാക്കാനും ആളുകൾ വരും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. നല്ലൊരു മനുഷ്യനാണ് നിങ്ങൾ. ഇങ്ങനെ തന്നെ പച്ചയായ മനുഷ്യനായി പോകുക സന്തോഷ് വർക്കിയോട് ഹരി പത്തനാപുരം പറഞ്ഞു.
വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് സന്തോഷ് പറഞ്ഞത്. ‘കല്യാണം കഴിക്കണം. എന്നാലെ നിങ്ങളുടെ ഈ എടുത്ത് ചാട്ടമൊക്കെ ഒന്ന് കുറയൂ ഹരി പത്തനാപുരം പറഞ്ഞു.