ഉടനെ തന്നെ കുഞ്ഞ് വേണമെന്ന് കുടുംബത്തിൽ നിന്ന് സമ്മർദ്ദം വന്നേക്കാം; കാര്യങ്ങൾ മനസിലാക്കി വേണം പ്രഗ്‌നൻസി; ഇതല്ല എന്റെ ബേബി പ്ലാനെന്ന് അസ്ല

464

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു.

കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹിന തന്നെ പറഞ്ഞിരുന്നു. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റിൽ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ വിവാഹശേഷം ഭർത്താവ് അംജീഷ് എന്ന അംജുവിനൊപ്പം യുകെയിലേക്ക് ഹിലയും പോകാൻ തയ്യാറെടുക്കുകയാണ്. ഇതിനായി ഒരുക്കങ്ങളും നടത്തുന്നുണ്ട്. പോവാനായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. യുകെയിൽ കെയർടേക്കറായി ജോലി ചെയ്യുകയാണ് അംജു. ലീവ് കഴിഞ്ഞ് അംജു തിരികെ പോയി, വൈകാതെ തന്നെ ഞാനും അവിടേക്ക് പോവും. അതിനുള്ള കാര്യങ്ങളൊക്കെ ചെയ്ത് വരികയാണ്. ഹസ്ബൻഡ് വിസയിൽ പോവുന്നത് കൊണ്ട് എല്ലാം എളുപ്പമാണ്. ഇവിടെ കുറച്ച് പരിപാടികളുണ്ട്്, അത് കഴിഞ്ഞാൽ ഞാൻ അങ്ങോട്ടേക്ക് പോവുമെന്ന് ഹില പറഞ്ഞിരുന്നു.

ALSO READ- ഫേക്ക് സുഹൃത്തുക്കൾ ഗോസിപ്പുകൾ വിശ്വസിക്കും, യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങൾക്കായി നിലകൊള്ളും’ എന്ന് സുചിത്ര; ഇതാണ് ട്രൂ ഫ്രണ്ട്ഷിപ്പെന്ന് ആരാധകർ

ഇപ്പോഴിതാ ബേബി പ്ലാനിംഗിനെ കുറിച്ച് പറയുന്ന അസ്ലയുടെ വീഡിയോയാണ് ചർച്ചയാകുന്നത്. തങ്ങൾ ഫിസിക്കലി, മെന്റലി, ഇമോഷണലി, ഫിനാൻഷ്യലി നമ്മൾ സെറ്റിലാവുന്ന സമയത്ത് ബേബി വേണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. കല്യാണം കഴിഞ്ഞാൽ ഉടനെ തന്നെ കുഞ്ഞ് വേണമെന്ന് പറഞ്ഞ് കുടുംബത്തിൽ നിന്ന് വരെ സമ്മർദ്ദം വന്നേക്കാം. പക്ഷേ, കുഞ്ഞ് എപ്പോൾ വേണമെന്നുള്ളത് നമ്മളുടെ തീരുമാനമാണ്. നമ്മൾ ആഗ്രഹിച്ചിട്ടാണല്ലോ കുഞ്ഞ് വരുന്നതെന്നാണ് കുഞ്ഞിനെ കുറിച്ചുള്ള പ്ലാനിംഗിനെ കുറിച്ച് അസ്ല പറയുന്നത്.


പെൺകുട്ടികളുടെ അമ്മയാകാനുള്ള ശരിയായ പ്രായം 18 മുതൽ 23 വയസ് വരെയാണ്. മെഡിക്കൽ ജേണലുകളിലൊക്കെ അങ്ങനെയാണ് പറയുന്നത്. എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾ ഇരുപത് അവസാനിക്കുമ്പോൾ അല്ലെങ്കിൽ മുപ്പതുകളിലാണ് പ്രസവത്തെക്കുറിച്ച് ചിന്തിക്കുന്നത്. കരിയറും ജീവിതവും ബിൽഡ് ചെയ്യാനാണ് മിക്കവരും നോക്കുന്നത്. ബയോളജിക്കൽ ഫാക്ടർ കൂടി ഇക്കാര്യത്തിൽ നമ്മൾ പരിഗണിക്കണമെന്നും ഒരുപാട് വൈകിക്കരുതെന്ന് വയസായവരെല്ലാം പറയാറുണ്ടെന്നും അസ്ല പറയുന്നു. അതേസമയം, ഗർഭിണിയാവാനും, ആരോഗ്യത്തോടെ കുഞ്ഞിനെ ലഭിക്കാനുമുള്ള സാധ്യത വയസ് കൂടുന്തോറും കുറയുകയാണ്. ബയോളജിക്കലി നമ്മൾ മനസിലാക്കിയിരിക്കേണ്ട കാര്യമാണിതെന്നാണ് അസ്ലയുടെ വാക്കുകൾ.

ALSO READ-ജയിലർ ട്രെയിലറിൽ നിറഞ്ഞാടി രജനികാന്ത്; മോഹൻലാലിന്റെ നിഴൽ പോലുമില്ല; രോഷത്തിൽ ആരാധകർ!

പ്രായമേറിയാൽ അബോർഷനുള്ള സാധ്യത കൂടുതലാണ്. എല്ലാവർക്കും അങ്ങനെയാവുമെന്നല്ല, സാധ്യതകളെക്കുറിച്ചാണ് പറയുന്നത്. ബയോളജിക്കലിയുള്ള കാര്യങ്ങൾ മനസിലാക്കി വേണം നമ്മൾ പ്രഗ്‌നൻസി പ്ലാൻ ചെയ്യാൻ. ഈ വിഷയത്തെക്കുറിച്ച് അത്രയും വിശദമായി പഠിച്ചതിന് ശേഷമായാണ് സംസാരിക്കുന്നതെന്നും അസ്ല വ്യക്തമാക്കുന്നു.

കൂടാതെ, ലേറ്റ് പ്രഗ്‌നൻസിയുടെ റിസ്‌ക്കിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ആണിത്. ലേറ്റായി മതി പ്രസവം എന്നാണെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കാണുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ ചെയ്യാനാണ് ശ്രമിച്ചത്. വീഡിയോ ഫുൾ കാണാതെ കമന്റ് ചെയ്യുന്നവരോട് എന്ത് പറയാനാണ്. ഇത് എന്റെയും അംജുക്കയുടെയും ബേബി പ്ലാനിംഗിന്റെ കാര്യമല്ലെന്നും അസ്ല തുറന്നുപറഞ്ഞു.

Advertisement