കാത്തിരിപ്പിന് വിരാമം, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അസ്ല മാര്‍ലി, വീഡിയോ വൈറല്‍

463

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ചാനല്‍ ഷോകളിലും ഹില പങ്കെടുത്തിരുന്നു.

Advertisements

ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളര്‍ച്ചയെ കുറിച്ച് ഹില മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ന് അസ്ലക്ക് ഒത്തിരി ആരാധകരാണ് സോഷ്യല്‍മീഡിയയിലുള്ളത്.

Also Read: മോളേ അഴിച്ചുവിട്ടിരിക്കുകയാണോ എന്ന് പലരും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടുണ്ട്, അവരുടെ അവസ്ഥയോര്‍ത്ത് ശരിക്കും വിഷമം തോന്നി, മീര നന്ദന്‍ പറയുന്നു

ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു അസ്ലയുടെ വിവാഹം. അംജേഷാണ് അസ്ലയുടെ ഭര്‍ത്താവ്. യുകെയില്‍ ജോലി ചെയ്യുന്ന അംജേഷ് വിവാഹശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. തന്റെ അംജുക്കയുടെ അടുത്തേക്ക് പോകാനായി കാത്തിരിക്കുകയായിരുന്നു ഹില.

ഇപ്പോഴിതാ താന്‍ യുകെയിലേക്ക് പോകുകയാണെന്ന സന്തോഷവാര്‍ത്ത പുതിയ വീഡിയോയിലൂടെ പങ്കുവെക്കുകയാണ് അസ്ല. നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിച്ചുവെന്നും കാര്യങ്ങളെല്ലാം ശരിയായി എന്നും തന്റെ ഉപ്പയുടെയും ഉമ്മയുടെയും അടുത്ത് പോയിട്ടാണ് യുകെയില്‍ പോകുന്നതെന്നും അസ്ല പറഞ്ഞു.

Also Read: ശ്വാസതടസം, സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലും മകൻ ധ്യാനിന്റെ സിനിമ കാണാൻ തിയേറ്ററിലെത്തി ശ്രീനിവാസൻ; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയാണ് താനും അംജുക്കയും ഒന്നിച്ച് താമസിച്ചത്. അംജുക്ക് യുകെയിലേക്ക് തിരികെ പോകുമ്പോള്‍ തനിക്ക് നല്ല വിഷമമായിരുന്നുവെന്നും വിവാഹം തീരുമാനിച്ചപ്പോള്‍ തന്നെ താന്‍ യുകെയ്ക്ക് പോകാനുള്ള വിസക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടായിരുന്നുവെന്നും അസ്ല പറയുന്നു.

ഇപ്പോള്‍ എല്ലാം ശരിയായി. വിസ കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ പെട്ടെന്ന് കയറിപ്പോരാനായിരുന്നു അംജുക്ക പറഞ്ഞതെന്നും അസ്ല പറയുന്നു. യുകെയില്‍ പോയാലും വീഡിയോ ചെയ്യണമെന്ന് അസ്ലയുടെ വീഡിയോക്ക് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Advertisement