നെഞ്ചിടിപ്പ് വല്ലാതെ കൂടുന്ന പോലെ, സന്തോഷവും എക്‌സൈറ്റ്‌മെന്റും ഒരുപോലെ തോന്നി, ഭാവി വരനെ ആദ്യമായി കണ്ട നിമിഷങ്ങള്‍ പങ്കുവെച്ച് അസ്ല മാര്‍ലി

198

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ചാനല്‍ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളര്‍ച്ചയെ കുറിച്ച് ഹില മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു.

Advertisements

കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹില തന്നെ പറഞ്ഞിരുന്നു. ക്യാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു. കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റില്‍ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.

Also Read: മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴെ അറിയാമായിരുന്നു ഞാന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് , ആരോടും പറഞ്ഞില്ലെന്നേയുള്ളൂ, തുറന്നുപറഞ്ഞ് പ്രിയ വാര്യര്‍

അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അംജീഷ് എന്നാണ് വരന്റെ പേര്. എന്നാല്‍ വരന്‍ നിശ്ചയത്തിന് ഉണ്ടായിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന അംജീഷും അസ്ലയും കണ്ടതും സംസാരിച്ചതുമെല്ലാം.

വിവാഹത്തിന് ഏതാനും ദിസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അസ്ലയും അംജീഷും കണ്ടുമുട്ടിയിരിക്കുകയാണിപ്പോള്‍. ഇപ്പോഴിതാ തങ്ങളുടെ ആദ്യ മീറ്റിനെ കുറിച്ച് അസ്ല പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ശരിക്കും ഒരു സിനിമാറ്റിക് സ്‌റ്റൈലിലായിരുന്നുവീഡിയോ.

Also Read: മൂന്ന് ദിവസത്തോളം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു, മലൈക്കോട്ടെ വാലിബന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് വയ്യാതെയായെന്ന് സുചിത്ര

അംജീഷിന്റെ സഹോദരിക്കൊപ്പമായിരുന്നു അസ്ല അംജീഷിനെ കാണാന്‍ പോകുന്നത്. ആദ്യമായി കാണുകയാണെന്നും തന്റെ നെഞ്ചിടിപ്പ് കൂടുന്നുവെന്നും സന്തോഷവും എക്‌സൈറ്റ്‌മെന്റുമൊക്കെയാണെന്നും അസ്ല പറയുന്നുണ്ട്.

അംജീഷിനെ കണ്ടപ്പോള്‍ തന്നെ ഇരുവരും കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് തനിക്ക് കരച്ചിലൊക്കെ വന്നുവെന്നും സ്വപ്‌നത്തിലാണോ യാഥാര്‍ത്ഥത്തിലാണോ എന്ന് സംശയം തോന്നിയിരുന്നുവെന്നും അസ്ല പറയുന്നു.

Advertisement