ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെയാണ് അസ്ലയെ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തന്റെ യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അസ്ല കൂടുതലും സംസാരിക്കാറുള്ളത്.
സ്ത്രീകള്‍ക്ക് പലപ്പോഴും അരിയണമെന്ന് ആഗ്രഹമുള്ളതും എന്നാല്‍ ചോദിക്കാന്‍ മടിക്കുന്നതുമായ കാര്യങ്ങളെ കുറിച്ചെല്ലാം അസ്ല സംസാരിക്കാറുണ്ട്. അടുത്തിടെ തന്റെ ബ്രേക്കപ്പിനെ കുറിച്ചും അസ്ല സംസാരിച്ചിരുന്നു.
എന്നാല്‍ താന്‍ ഇപ്പോള്‍ വരനെ അന്വേഷിക്കുകയാണെന്നും പെട്ടെന്ന് തന്നെ കല്യാണമുണ്ടാകുമെന്നും കഴിഞ്ഞ വീഡിയോയയില്‍ അസ്ല പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പെണ്ണുകാണല്‍ വിശേഷങ്ങളാണ് താരം പുതിയ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്.
സന്തോഷം കൊണ്ട് തനിക്ക് ഇരിക്കാന്‍ പറ്റുന്നില്ലെന്നും ഇതൊരു അറേഞ്ച്ഡ് മാരേജ് ആണെന്നും പെണ്ണുകാണലിന് ചെക്കന്‍ വന്നിട്ടില്ലെന്നും അവന്‍ ജോലി സ്ഥലത്താണുള്ളതെന്നും അസ്ല വീഡിയോയില്‍ പറയുന്നു.
കുറച്ച് ദൂരെയാണ് ചെറുക്കന്റെ വീട്. പെണ്ണുകാണലിന് അവന്റെ പപ്പയും മമ്മിയും അനിയത്തിയും അനിയനുമാണ് വന്നത്. ഇപ്പോള്‍ താനും അവനും മുടിഞ്ഞ പ്രണയത്തിലാണെന്നും ഒത്തിരി പ്രാവശ്യം അവന്‍ വിളിച്ചിരുന്നുവെന്നും തന്നേക്കാളും എക്‌സൈറ്റ്‌മെന്റിലാണ് അവനെന്നും ആദ്യം തനിക്ക് ടെന്‍ഷനുണ്ടായി പിന്നെ കൂളായെന്നും അസ്ല പറയുന്നു.