വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ചാനല്‍ ഷോകളിലും ഹില പങ്കെടുത്തിരുന്നു.
ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളര്‍ച്ചയെ കുറിച്ച് ഹില മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ന് അസ്ലക്ക് ഒത്തിരി ആരാധകരാണ് സോഷ്യല്‍മീഡിയയിലുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു അസ്ലയുടെ വിവാഹം.
അംജേഷാണ് അസ്ലയുടെ ഭര്‍ത്താവ്. യുകെയില്‍ ജോലി ചെയ്യുന്ന അംജേഷ് വിവാഹശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. തന്റെ അംജുക്കയുടെ അടുത്തേക്ക് പോകാനായി കാത്തിരിക്കുകയായിരുന്നു ഹില. തന്റെ സ്വപ്‌നം പോലെ ഹില അങ്ങനെ ഭര്‍ത്താവിന്റെ അരികിലെത്തിയിരിക്കുകയാണിപ്പോള്‍.
ഇപ്പോഴിതാ തന്റെ വീഡിയോക്ക് താഴെ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്ന കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അസ്ല. നെഗറ്റീവ് കമന്റുകള്‍ പലപ്പോഴും തന്നെ വേദനിപ്പിച്ചിരുന്നുവെന്നും കല്യാണം കഴിഞ്ഞപ്പോള്‍ ഹാപ്പിയായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നതിന് പകരം ഈ ബന്ധം അധികകാലം പോകില്ല, ജീവിതം തകര്‍ന്നു, എന്നൊക്കെയുള്ള കമന്റുകളായിരുന്നു വന്നിരുന്നതെന്നും ഹില പറയുന്നു.
തങ്ങളുടെ വിവാഹബന്ധം 3 മാസം അല്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ തകരും എന്ന് പറഞ്ഞവരുണ്ട്. തനിക്ക് അത് കേട്ടപ്പോള്‍ പേടിയുണ്ടായിരുന്നുവെന്നും കല്യാണം എന്നത് തനിക്ക് കുട്ടിക്കളിയായിരുന്നില്ലെന്നും ജീവിത കാലം മുഴുവന്‍ നില്‍ക്കേണ്ട ബന്ധമാണെന്നും ഉമ്മയുടെ വിവാഹ ബന്ധം തകര്‍ന്നപ്പോഴും ഉമ്മ പറഞ്ഞത് മോള്‍ക്ക് നല്ലൊരു ലൈഫ് കിട്ടുമെന്നായിരുന്നുവെന്നും ഹില പറയുന്നു.