തെന്നിന്ത്യൻ സിനിമയിലെ സ,ൂപ്പർ ഹീറോയിൻ പരിവേഷം ലഭിച്ച താരമായിരുന്നു മലയാളിയായ അസിൻ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിളങ്ങിയ നടി തന്റെ അഭിനയ മികവ് കൊണ്ട് ബോളിവുഡിലേക്കും ചേക്കേറി. തമിഴ് സിനിമയായ ഗജിനിയുടെ റീമേക്കിലൂടെയായിരുന്നു ആമീർഖാന്റെ നായികയായി താരം ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടത്.
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടി കൂടുതലും തിളങ്ങിയത് തമിഴിലും, തെലുങ്കിലുമായിരുന്നു. തുടർന്ന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ച അസിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് ഗജിനി സിനിമയിലെ കല്പന എന്ന വേഷം.
സിനിമയിൽ ഉയർച്ചക്കിടെ തന്നെ പല വീഴ്ച്ചകളും താരത്തിന് ഉണ്ടായിട്ടുണ്ട്. വൻ വിജയം ആയി മാറിയേക്കാൻ സാധ്യതയുണ്ടായിരുന്ന പല സിനിമകളിൽ നിന്നും താരം പിന്മാറിയിരുന്നു. 2016 ൽ താരം തന്റെ വിവാഹ ജീവിതത്തിലേക്ക് കടന്നു. മൈക്രോമേക്സ്-റെവോൾട്ട് ബ്രാൻഡുകളുടെ മേധാവിയായിരുന്ന രാഹുൽ ശർമ്മയെയാണ് താരം വിവാഹം കഴിച്ചത്. ഇതോടെ സിനിമ ഉപേക്ഷിച്ച താരം വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയായി.
ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന നടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും, ഇതെല്ലാം നിഷേധിച്ചുക്കൊണ്ട് താരം തന്നെ രംഗത്ത് വന്നിരുന്നു. അതേസമയം അസിൻ വേണ്ടെന്ന് വെച്ച ഹിറ്റ് സിനിമകളെ കുറിച്ചുള്ള സിനിമകളും സോഷ്യൽ മീഡിയയിൽ സജീവമായി. ബിക്കിനി ധരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് അസിൻ ഒഴിവാക്കിയ സിനിമകളായിരുന്നു ഇതെല്ലാം.
സൂര്യ-ജ്യോതിക ജോഡികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായിരുന്ന സില്ല്ന് ഒരു കാതൽ എന്ന സിനിമയിൽ ഭൂമിക ചെയ്ത കഥാപാത്രത്തിന് വേണ്ടി ആദ്യം തിരഞ്ഞെടുത്തത് അസിനെ ആയിരുന്നെങ്കിലും, ജ്യോതികയുടെ കഥാപാത്രം തനിക്ക് ലഭിക്കുമെങ്കിൽ അത് ഞാൻ ചെയ്യാം എന്ന നിലപാടിലായിരുന്നു അസിൻ. വിക്രമിന്റെ നായികയായി സാമി എന്ന സിനിമയിലേക്ക് അസിനെ പരിഗണിച്ചെങ്കിലും ഡേറ്റ് ലഭിക്കാത്തതിനാൽ ആ ഹിറ്റ് സിനിമയിലും അഭിനയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല