സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അസിന്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയം കൈവരിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില നടിമാരിലൊരാളാണ് അസിന്‍. 2000 ങ്ങളില്‍ ഒരുപിടി ഹിറ്റ് സിനിമകളില്‍ നായികയായെത്തിയിരുന്നു അസിന്‍.
ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അസിന്‍ നായികയായി തിളങ്ങിയിട്ടുണ്ട്. മലയാളിയാണ് അസിന്‍. എന്നാല്‍ മലയാളത്തില്‍ ഒരോയൊരു സിനിമ മാത്രമേ അസിന്‍ ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാട് ചെയ്ത സുരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.
വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. കുടുംബവുമായി സന്തോഷമായി കഴിയുകയാണ്. പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് താരത്തിന്റെ ഭര്‍ത്താവ്. മൈക്രോമാക്‌സ് സഹസ്ഥാപകനാണ് അദ്ദേഹം. 2016ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
ഇപ്പോഴിതാ അസിന്റൈ പിതാവ് താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അസിന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയെ കമന്റടിച്ച ആണ്‍കുട്ടിയുടെ കൈപിടിച്ച് തിരിച്ച് മാപ്പ് പറയിപ്പിച്ചിട്ടുള്ളയാളാണെന്ന് പിതാവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അസിന്റെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് ചോദിച്ചപ്പോഴാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. അസിനൊരു കുട്ടി പോക്കിരിയായിരുന്നു സ്‌കൂളിലെന്ന് പിതാവ് വെളിപ്പെടുത്തി. ‘അസിന്റെ കൂട്ടുകാരിയായ പെണ്‍കുട്ടിയോട് ഒരു പയ്യന്‍ മോശമായ എന്തോ ഒരു കമന്റ് പറഞ്ഞു. ഇതിഷ്ടപ്പെടാതിരുന്ന അസിന്‍ ആ പയ്യന്റെ കൈപിടിച്ച് തിരിച്ച് അവനെ കൊണ്ട് അവളോട് മാപ്പ് പറയിപ്പിച്ചു’ പിതാവ് പറഞ്ഞു.
അസിനും ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്. ‘എന്റെ സുഹൃത്തുക്കളെ കുറിച്ച് അസഭ്യം പറയുകയോ മോശമായി എന്തെങ്കിലും പറയുകയോ ചെയ്യുന്നത് എനിക്ക് ഒരിക്കലും സഹിക്കാന്‍ കഴിയില്ല’ അസിന്‍ പറഞ്ഞു. അഭിമുഖ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായി മാറിയരിക്കുകയാണ്.