അന്ന് ആസിഫ് അലിക്ക് എന്നോട് ക്രഷ് ഉണ്ടായിരുന്നു; വളരെ നെർവസായിരുന്നു; ഞാനറിഞ്ഞത് ഈയടുത്ത്; വെളിപ്പെടുത്തി മംമ്ത

2243

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ആരാധകരുടെ പ്രിയ നടൻ ആയി മാറിയ താരമാണ് ആസിഫ് അലി. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നായകനെന്നേ വില്ലെന്നോ നോക്കാതെ വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ മികച്ചതാക്കി മാറ്റി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആസിഫ്.

ഋതുവിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫലി പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ എത്തി സ്വന്തം കഴിവിലൂടെയാണ് താരം ഇന്നു കാണുന്ന നിലയിൽ എത്തിയത്. യൂത്തിന് ഇടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് നിരവധി ആരാധകരാണ് ഉള്ളത്.

Advertisements

ആസിഫലിയുടെ മിക്ക ചിത്രങ്ങളും മിനിസ്‌ക്രീനിൽ ധാരാളം കാഴ്ചക്കാരെ നേടാറുണ്ട്. ആരാധകരോടും സഹ പ്രവർത്തകരോടും വളരെ അടുത്ത ബന്ധമാണ് നടൻ കാത്തു സൂക്ഷിക്കുന്നത്. മംമ്ത മോഹൻദാസിന് ഒപ്പമെത്തുന്ന മഹേഷും മാരുതിയുംൃമാണ് ആസിഫ് അലിയുടെ പുതിയ ചിത്രം. കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് ഇരുവരും അഭിനയിച്ചത്.

ALSO READ- നടനല്ല ഇനി സംവിധായകൻ! ഇന്ദ്രജിത്ത് സംവിധായകനാകുന്ന ആദ്യ സിനിമ ഒരുങ്ങുന്നു; നായകൻ മോഹൻലാൽ!

അന്ന് കഥ തുടരുന്നു എന്ന സിനിമയിൽ ഒരു പാട്ട് സീനിൽ മാത്രമെ തങ്ങൾക്ക് ഒരുമിച്ചുള്ള കൂടുതൽ സീനുള്ളൂവെങ്കിലും ആസിഫ് മനോഹരമായി ആ ഗാനരംഗം ചെയ്തിട്ടുണ്ടെന്ന് മംമ്ത പറയുകയാണ്.

അന്ന് തുടക്കക്കാരനായതിനാൽ പാട്ട് സീനിൽ അഭിനയിക്കുമ്പോൾ ആസിഫിന് ടെൻഷനുണ്ടായിരുന്നുവെന്നും പാട്ട് ഹിറ്റായ ശേഷമാണ് തന്നോട് ക്രഷുണ്ടായിരുന്ന കാര്യം ആസിഫ് തുറന്ന് പറഞ്ഞതെന്നും മംമ്ത പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് മംമ്തയുടെ വെളിപ്പെടുത്തൽ.

ALSO READ- ഇത് അനുഷ്‌ക ഷെട്ടി തന്നെയോ? മീഡിയകളിൽ നിന്നും ഒളിച്ചുനടക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്; ഒപ്പം ബോ ഡി ഷെ യ് മിങും!

യഥാർഥത്തിൽ ആസിഫും ഞാനും അയൽക്കാരാണ്. അതിനാൽ അപരിചിതത്വം ഇല്ല. പക്ഷെ സ്‌ക്രീനിൽ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ ആസിഫിന് വന്നിട്ടുണ്ടെന്നും കഥ തുടരുന്നു തന്റെ സിനിമയായിരുന്നെന്നും മംമ്ത പറയുകയാണ്.

ആ സിനിമയിൽ ആസിഫ് വന്ന് മനഹോരമായ ഗാനരംഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങൾ തോന്നിയേക്കാം. ഞാനപ്പോഴേക്കും കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ആസിഫിന് നല്ല ടെൻഷനുണ്ടായിരുന്നെന്നും മംമ്ത വെളിപ്പെടുത്തുന്നു.

ആ പാട്ട് സീൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. അഭിനയം ഓക്കെ. ബൃന്ദ മാസ്റ്റർ ഒരു സ്വീറ്റ് ഹാർട്ടാണ്. കലാ മാസ്റ്ററായിരുന്നെങ്കിൽ ടോർച്ചർ അനുഭവിച്ചേനെയെന്ന് ഞാൻ അന്ന് ആസിഫിനോട് പറയുകയും ചെയ്തു.

അന്ന് ബൃന്ദ മാസ്റ്റർ യൂസ് യുവർ ഐസ് എന്ന് പറയുന്നുണ്ടായിരുന്നു. ആസിഫിന് പക്ഷെ, ഉള്ളിൽ ഫീലിംഗ്സുണ്ടെന്ന് അറിയാം. പക്ഷെ കണ്ണിലോട്ട് വരുന്നില്ല. അടുത്ത് നിന്നുള്ള ഷോട്ടുണ്ടായിരുന്നു. അന്ന് ആൾ വളരെ നെർവസായിരുന്നെന്നും മംമ്ത പറയുകയാണ്.

പിന്നീട് ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഒരു അഭിമുഖ്ത്തിൽ വെളിപ്പെടുത്തിയത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയർ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു തന്റെ പ്രതികരണമെന്നും അതൊക്കെ ഓർമ്മിക്കാനുള്ള നല്ല നിമിഷമായിരുന്നുവെന്നും മംമ്ത പറഞ്ഞു.

ഈയടുത്തായി ആസിഫ് മെച്വൂർ ആവുന്നത് ഞാൻ കണ്ടു. അവന്റെ കുറച്ച് സിനിമകൾ കണ്ടു. ആക്ടറെന്ന നിലയിൽ ഇവോൾവ് ചെയ്തത് തിരിച്ചറിഞ്ഞെന്നും താരം അഭിനന്ദിക്കുന്നു.

Advertisement