എന്റെ മോളായി അഭിനയിച്ച കുട്ടിയാ, ഇന്ന് എനിക്കൊപ്പം വളര്‍ന്നു, അനിഖയെ ചേര്‍ത്തുപിടിച്ച് ആസിഫ് അലി, വൈറലായി വീഡിയോ

151

തെന്നിന്ത്യന്‍ സിനിമയില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പ്രേക്ഷരുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് അനിഖ ഈ ചിത്രത്തില്‍ എത്തിയത്.

Advertisements

പിന്നീട് ദി ഗ്രേറ്റ്ഫാദറില്‍ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായി എത്തിയ അനിഖ തമിഴിലാണ് കൂടുതലായും തിളങ്ങിയത്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസം എന്ന സിനിമയിലെ അനിഖയുടെ വേഷം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.

Also Read: പറ്റുമെങ്കില്‍ സ്വര്‍ണ്ണകിരീടം വെക്കും, ഫെരാരി കാറില്‍ വരും, ഒരു പുലയനാണെന്ന് പറഞ്ഞ് പുറകിലേക്ക് പോകില്ലെന്ന് വിനായകന്‍, അന്ന് വിമര്‍ശിച്ചവരെല്ലാം ഇന്ന് കൈയ്യടിക്കുന്നു

ഇന്ന് സിനിമയില്‍ നായികാവേഷത്തില്‍ എത്തിയിരിക്കുകയാണ് അനിഖ. ഇപ്പോഴിതാ അനിഖക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. 2010ല്‍ മകളായി അഭിനയിച്ച അനിഖയ്‌ക്കൊപ്പം ഒരു ഉദ്ഘാടനത്തില്‍ പങ്കെടുത്തപ്പോഴുള്ള വീഡിയോയിരുന്നു ആസിഫ് അലി പങ്കുവെച്ചത്.

തന്റെ മകളായി അഭിനയിച്ച അനിഖക്കൊപ്പം ഇപ്പോള്‍ വേദി പങ്കിടാന്‍ കഴിഞ്ഞതാണ് ഇന്നത്തെ ഏറ്റവും വലിയ സന്തോഷമെന്ന് ആസിഫ് അലി പറയുന്നു. അവള്‍ ഇന്ന് തനിക്കൊപ്പം വളര്‍ന്നുവെന്നും അനിഖയെ ചേര്‍ത്തുപിടിച്ചുകൊണ്ട് ആസിഫ് അലി പറയുന്നു.

Also Read: അന്നൊക്കെ 2 ലക്ഷം രൂപയായിരുന്നു വിജയിയുടെ പ്രതിഫലം, എനിക്ക് നാല് ലക്ഷം രൂപയും, വെളിപ്പെടുത്തലുമായി മന്‍സൂര്‍ അലിഖാന്‍

വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മോള്‍ വളര്‍ന്ന് പപ്പയുടെ ഒപ്പമെത്തിയല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്.

Advertisement