ടര്‍ബോയ്ക്ക് എതിരാളി ആവുമോ തലവന്‍ ? ; ആസിഫ് അലി പറയുന്നു

68

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോ മെയ് 23നാണ് റിലീസ് ചെയ്യുക. സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേസമയം ആസിഫ് അലി , ബിജു മേനോന്‍ കൂട്ടുകെട്ടില്‍ വരുന്ന തലവനും മെയ് 24നാണ് റിലീസ് ചെയ്യുക.

Advertisements

ഈ രണ്ട് ചിത്രം ഒരേ ആഴ്ച തന്നെ തിയറ്ററുകളില്‍ എത്തും. ടര്‍ബോയ്ക്ക് എതിരാളി ആവുമോ തലവന്‍ എന്ന ചോദ്യം ഇതിനിടെ ഉയരുന്നുണ്ട്. ഇപ്പോള്‍ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് തലവന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

തങ്ങള്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്കയോട് ഒരിക്കലും മത്സരത്തിന് വരില്ല എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ തീരുമാനിച്ച തീയതി ആയതിനാലും വെക്കേഷന്‍ തീരാന്‍ പോകുന്നതുകൊണ്ടും നിശ്ചയിച്ച ദിവസം തന്നെ സിനിമ റിലീസ് ചെയ്യുന്നതെന്നും സംവിധായകന്‍ ജിസ് ജോയ് പറഞ്ഞു.

മലയാള സിനിമയുടെ വസന്തകാലമായ ഈ കാലത്ത് മെയ് 24 എന്ന സുരക്ഷിതമായ ഡേറ്റ് നേരത്തെ തീരുമാനിച്ചതാണെന്നും തീയതി മാറ്റാന്‍ ഒരു നിവര്‍ത്തിയും ഇല്ലാത്തതുകൊണ്ടാണ് നിശ്ചയ ദിവസം തന്നെ തലവന്‍ റിലീസ് ചെയ്യുന്നതെന്നും ആസിഫ് അലിയും പറഞ്ഞു. ടര്‍ബോ എന്ന ചിത്രം ജൂണ്‍ 13ന് റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

അതുകൊണ്ട് മൂന്ന് ആഴ്ച ഗ്യാപ്പ് ഉണ്ടല്ലോ അതിനു മുമ്പ് നമുക്ക് വന്നു പോകാമല്ലോ എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ അവര്‍ സിനിമയുടെ റിലീസ് തീയതി 23 ലേക്ക് മാറ്റിയപ്പോള്‍ ഞങ്ങള്‍ക്ക് മാറാന്‍ വേറെ ഇടമില്ലാതെ ആയിപ്പോയി എന്നുള്ളതാണ് അവസ്ഥ. വെക്കേഷന്‍ തീരുന്ന സമയമാണ് നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ പറഞ്ഞു.

 

Advertisement