സിനിമാ സംഘടനകൾ ഈയടുത്ത് വിലക്കേർപ്പെടുത്തിയ രണ്ട് നടന്മാരായിരുന്നു ശ്രീനാഥ് ഭാസിയും, ഷൈൻ നിഗവും. ഇരുവരെയും ഇനി സിനിമകളിൽ അഭിനയിപ്പിക്കില്ല എന്ന തീരുമാനത്തിലാണ് സംഘടനകൾ എന്ന തന്നെ പറയാം. നിർമ്മാതാക്കളുടേയും സംവിധായകരുടേയും സംഘടനകളാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതിനെതിരെ താരങ്ങൾ അമ്മയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസ്ഫ് അലി.
മൈൽസ്റ്റോൺ മേക്കേഴ്‌സിന് നല്കിയ അഭിമുഖത്തിലാണ് ആസിഫ് അലി തന്റെ മനസ്സ് തുറന്നത്. തന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ശ്രീനാഥ് ഭാസി വിഷയത്തിൽ താരം തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നമ്മളെല്ലാവരും ഓരോ വ്യക്തികളാണ്. എല്ലാവർക്കും അവരവരുടേതായ സ്വഭാവങ്ങളുണ്ട്. അത് മോശമാണെന്ന് നമുക്ക് തോന്നുകയാണെങ്കിൽ നമുക്ക് തിരുത്താം. അത് മോശമാണെന്ന് നമുക്ക് തോന്നുന്നില്ലെങ്കിൽ നമുക്കത് തുടരാം.
എനിക്കൊരു മോശം സ്വഭാവമുണ്ട്. പക്ഷെ നിങ്ങൾക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ നിങ്ങൾ എന്നെ വിളിക്കും.എന്നെ ആവശ്യമില്ലെങ്കിൽ വേറെ ആളെ വിളിക്കും. വിളിക്കുന്ന ആൾ ആ റിസ്‌ക് എടുക്കാൻ തയ്യാറാണോ എന്നതാണ് വിഷയം. ശ്രീനാഥ് ഭാസി അങ്ങനെയാണ് എന്ന് മനസിലാക്കി, ഭാസിയെ ഉപയോഗിക്കാൻ തയ്യാറാകുന്നവർ ഉപയോഗിക്കുക. അല്ല ഇങ്ങനെ ആണ് എന്റെ ലൊക്കേഷനിൽ വന്നാൽ ഹാൻഡിൽ ചെയ്യാൻ പറ്റില്ല എന്നുള്ളവർ വിളിക്കരുത്. ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് ഞാൻ അഭിപ്രായം പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല.
ശ്രീനാഥ് ഭാസിക്കെതിരെയും, ഷൈനിനെതിരെയും ഉയരുന്ന പ്രശ്‌നങ്ങളിൽ വലുത് സെറ്റിലെ മോശം പെരുമാറ്റവും, പ്രതിഫല തുക കൂട്ടി ചോദിക്കുന്നതുമാണ്. ഷൈൻ നിഗവും കുടുംബവും സിനിമയിൽ ഇടപെടുന്നെന്നും, എല്ലായിടത്തും താരത്തിന് പ്രാധാന്യം വേണമെന്ന് വാശിപ്പിടിക്കുകയും , എഡിറ്റിങ്ങിൽ കൈ കടത്തുന്നു എന്നുമാണ് താരത്തിനെതിരെ ഉയർന്നുവന്ന ആരോപണം. ശ്രീനാഥ് ഭാസി കാരണം ഷൂട്ടിംഗ് മുടങ്ങുന്നു എന്നിങ്ങനെയാണ് താരങ്ങൾക്കെതിരായ പരാതികൾ. ഇതിന്റെ അടിസ്ഥാനമായാണ് ഇരു
വരുമായി സഹകരിക്കില്ലെന്ന് സംഘടനകൾ അറിയിച്ചത്.