ആസിഫ് അലി കേന്ദ്ര കഥാപാത്രമാകുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന പുതിയ സമിനിമയിലേയ്ക്ക് പുതിയ നടീനടന്മാരെ ആവശ്യമുണ്ട് എന്നറിയിപ്പുമായി പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘എ രഞ്ജിത്ത് സിനിമ ‘ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്.
ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്റ്ററായിരുന്നു അദ്ദേഹം.
ALSO READ
ഇങ്ങേര് ഇത് ട്രോളും തുടങ്ങിയോ? സ്വയം ട്രോളി നടൻ പൃഥ്വി രാജ്
രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ
നിഷാദ് പീച്ചി നിർമിക്കുന്ന ‘എ രഞ്ജിത്ത് സിനിമ ‘ സി.എച്ച് മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു.
ALSO READ
സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകൻ സംഗീതം പകരുന്നു. എഡിറ്റർ ദിലീപ് ഡെന്നീസ്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കല രാജീവ് കോവിലകം, മേക്കപ്പ് അമൽ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ ജോമൻ ജോഷി തിട്ടയിൽ, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ എ. എസ്. ദിനേശ് എന്നിവരാണ്.