ആദ്യമായി കാണുമ്പോള്‍ സിഗ്നല്‍ തെറ്റിച്ചയാളെ പച്ചത്തെറി വിളിക്കുകയായിരുന്നു, സിനിമാഷൂട്ടാണെന്നായിരുന്നു ഞാന്‍ വിചാരിച്ചത്, സുരേഷ് ഗോപിയെ കുറിച്ച് ആസിഫ് പറയുന്നു

193

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ നടനാണ് ആസിഫ് അലി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമാ പാരമ്പര്യം ഒന്നുമില്ലാത്ത സ്ഥലത്ത് നിന്നാണ് ആസിഫ് വളര്‍ന്ന് വന്നത് എന്നതാണ് അതിശയകരമായ കാര്യം.

Advertisements

മലയാളികള്‍ക്കിടയില്‍ ആസിഫിനെ ആരാധിക്കുന്നവര്‍ ഏറെയാണ്. താരം സോഷ്യല്‍ മീഡിയയില്‍ പോസ്്റ്റ് ചെയ്യുന്നതെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. വില്ലന്‍ വേഷത്തിലാണ് ആസിഫ് ആദ്യം സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.

Also Read: എനിക്ക് നിങ്ങളേക്കാൾ ഇഷ്ടം നിങ്ങളുടെ സഹോദരൻ രാജു സുന്ദരത്തെയാണ്; ഇൻട്രോവർട്ടായിരുന്നു ഞങ്ങൾ; പരസ്പരം സൗഹൃദം തുറന്ന് പറഞ്ഞ് മീനയും പ്രഭുദേവയും

പക്ഷെ പതിയെ പതിയെ നായക വേഷങ്ങളിലേക്ക് താരം ചേക്കേറാന്‍ തുടങ്ങി. ആസിഫിന്റേതായി ഏകദേശം അറുപതോളം ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. അതില്‍ നായകവേഷം മുതല്‍ സഹനടന്‍ വേഷങ്ങളില്‍ വരെ താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ മലയാള സിനിമയിലെ പ്രിയനടന്‍ സുരേഷ് ഗോപിയെ ആദ്യമായി നേരില്‍ കണ്ടപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് ആസിഫ് അലി. താന്‍ ആദ്യമായി അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദേഹം റോഡിലെ സിഗ്നല്‍ തെറ്റിച്ച് വന്നയാളെ തെറിവിളിക്കുകയായിരുന്നുവെന്ന് ആസിഫ് അലി പറയുന്നു.

Also Read: ജൂഡിനോട് ഞാൻ ആദ്യം പറഞ്ഞത് സ്‌ക്രിപ്റ്റ് മുഴുവനാക്കിയിട്ട് വരാനാണ്; തട്ടിക്കൂട്ട് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്; പുതിയ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലി

അത് കണ്ട് ആദ്യം താന്‍ വിചാരിച്ചത് അത് വല്ല ഷൂട്ടിങ്ങും ആയിരിക്കുമെന്നാണ്. ഇടപ്പള്ളി സിഗ്നലില്‍ വെച്ചായിരുന്നു സംഭവം. സിഗ്നല്‍ തെറ്റിച്ചയാളെ പച്ചത്തെറിയായിരുന്നു സുരേഷേട്ടന്‍ വിളിച്ചതെന്നും തനിക്ക് ഭയങ്കര ഇന്‍സ്‌പെയറിങ് ആയിട്ടുള്ള മൊമന്റായിരുന്നു അതെന്നും ആസിഫ് അലി പറയുന്നു.

Advertisement