കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ല, 750 അടി താഴ്ചയുള്ള ആ ഡാമിലേക്ക് ഞാന്‍ ചാടിയത് തന്നെയാണ്, വെളിപ്പെടുത്തലുമായി ആസിഫ് അലി, ഞെട്ടി ആരാധകര്‍

868

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിക്ക് ഇന്ന് ആരാധകരേറെയാണ്. ടെലിവിഷന്‍ അവതാരകനായിട്ടായിരുന്നു ആസിഫ് അലിയുടെ തുടക്കം.

Advertisements

പിന്നീട് ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. നായകനായും വില്ലനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം ഇന്ന്.

Also Read: അനിയത്തിപ്രാവ് വീണ്ടും കാണാന്‍ തോന്നാറില്ല, ഇപ്പോഴാണ് ആ ചിത്രം ചെയ്യുന്നതെങ്കിലും മുഴുവന്‍ ഭാഗങ്ങളും തിരുത്തും, തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

ഇപ്പോഴിതാ റിസ്‌ക്കുള്ള ഷോട്ടുകള്‍ ഡ്യൂപ്പില്ലാതെ ചെയ്തതിനെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് ആസിഫ് അലി. ചില സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്തിട്ടുണ്ടെന്നും ചിലപ്പോഴൊക്കെ പരിക്ക് പറ്റിയിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു.

ഓര്‍ഡിനറി എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു താന്‍ അഭിനയിച്ചത്. ആ ചിത്രത്തില്‍ ക്ലൈമാക്‌സില്‍ തന്റെ കഥാപാത്രം ഡാമില്‍ ചാടി ജീവനൊടുക്കുന്ന സീനുണ്ട്. ആ സീനില്‍ താന്‍ യഥാര്‍ത്ഥത്തില്‍ ഡാമിലേക്ക് ചാടിയെന്നും ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്നും റോപ്പിന്റെ സഹായത്തോടെയാണ് ചെയ്തതെന്നും ആസിഫ് അലി പറയുന്നു.

Also Read: വീട്ടമ്മയായും ഭാര്യയായും അമ്മയുമായും ജീവിക്കാന്‍ കഴിയുന്നത് മനോഹരമായ കാര്യം, സിനിമ എനിക്ക് എപ്പോഴും പാഷന്‍, വിശേഷങ്ങള്‍ പങ്കുവെച്ച് സ്‌നേഹ

അടിമാലിയില്‍ നിന്നും മൂന്നാറിലേക്ക് പോകുന്ന വഴിക്കുള്ള ഡാമാണത്. അതിന് 750 അടി താഴ്ചയുണ്ട്. റോപ്പിന്റെ സഹായത്തോടെ താന്‍ ആ ഡാമിന്റെ കൈവരിയില്‍ നിന്നും ഡാമിലേക്ക് ചാടുകയായിരുന്നുവെന്നും ആ സീന്‍ ഒരിക്കലും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ലെന്നും ആസിഫ് അലി വ്യക്തമാക്കി.

Advertisement