നാദിര്‍ഷ ആ സിനിമയില്‍ നിന്നും അവസാന നിമിഷം തന്നെ ഒഴിവാക്കി; വെളിപ്പെടുത്തലുമായി ആസിഫ് അലി

20

മിമിക്രിയിലൂടെയെത്തി നടനായും പാട്ടുകാരനായും മലയാളി മനസ്സില്‍ ഇടം നേടിയ നാദിര്‍ഷ സംവിധാനത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ്.

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി വന്‍ വിജയമായിരുന്നു. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവര്‍ ആണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തിയത്.

Advertisements

ചിത്രത്തില്‍ ഈ മൂന്നു പേരില്‍ ഒരാളായി ആദ്യം തീരുമാനിച്ചിരുന്നത് തന്നെ ആയിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നെന്നും തുറന്നുപറഞ്ഞ് നടന്‍ ആസിഫ് അലി.

നാദിര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ‘അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം എന്നെ ഒഴിവാക്കിയതാണ്.

അതിനുപകരമായിരിക്കാം ചിലപ്പോള്‍ ഷാജിയായിട്ട് എന്നെ ഈ സിനിമയില്‍ കൊണ്ടുവന്നത്. ആ സിനിമയില്‍ ആ മൂന്ന് പേര്‍ക്ക് കിട്ടിയ കൈയ്യടി ഞാന്‍ ചെയ്ത ചെറിയ വേഷത്തിന് കിട്ടി.

ആ ധൈര്യമാണ് ഇക്കയുടെ കൂടെ വീണ്ടുമൊരു സിനിമ ചെയ്യാന്‍ ഒരു കാരണമായത്’- ആസിഫ് പറഞ്ഞു.
മേരാ നാം ഷാജിയില്‍ നിഖില വിമലാണ് നായിക. കേരളത്തിലെ മൂന്ന് ഭാഗങ്ങളില്‍ നിന്നുള്ള ‘ഷാജി’ എന്ന് പേരുള്ളവരുടെ കഥ പറയുന്ന ചിത്രത്തില്‍ ബിജുമേനോനും പ്രധാന വേഷത്തില്‍ എത്തുന്നു.

Advertisement