മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ആസിഫ് അലി. സിനിമയിലെത്തി 10 വർഷത്തിനിടെ 60ൽ അധികം ചിത്രങ്ങളിലാണ് ആസിഫ് വേഷമിട്ടത്.
മിക്ക ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. അതോടൊപ്പം ചില വിവാദങ്ങളിൽ ആസിഫ് വീണു. അതിലൊന്നായിരുന്നു ഫോൺ വിളിച്ചാൽ താരം എടുക്കില്ലായെന്ന ആക്ഷേപം.
സൂപ്പർതാരം മോഹൻലാൽ വിളിച്ചിട്ടു പോലും ആസിഫ് അലി എടുക്കാൻ തയ്യാറായില്ലെന്ന തരത്തിൽ ആദ്യകാലങ്ങളിൽ ആരോപണം ഉയർന്നിരുന്നു.
ഇതിന്റെ സത്യാവസ്ഥ എന്തെന്ന് ഇപ്പോൾ ആസിഫ് അലി തന്നെ വെളിപ്പെടുത്തുകയാണ്.
ഫോണിന്റെ കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. സിനിമയിൽ വരുന്നതിന് മുന്നേയുള്ള എന്റെ പ്രശ്നമാണത്.
എന്റെ ആദ്യത്തെ വിവാദം ആരെങ്കിലും ഓർക്കുന്നുണ്ടോ? മോഹൻലാൽ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്നുള്ളതായിരുന്നു.
സിസിഎല്ലിന്റെ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) ടൈമിൽ ഞാൻ കളിക്കാമെന്ന് പറഞ്ഞു. പക്ഷേ എനിക്കന്ന് ബാച്ചിലർ പാർട്ടിയുടെ ഷൂട്ട് ഉണ്ടായിരുന്നു.
ആ സമയത്ത് ഷൂട്ട് ബ്രേക്ക് ചെയ്തിട്ട് എനിക്ക് പോകാൻ പറ്റില്ല. അങ്ങനെയൊക്കെ കുറേ പ്രശ്നങ്ങൾ വന്ന സമയത്ത് ലാലേട്ടൻ എന്നെ വിളിച്ചു.
പതിവ് പോലെ എന്റെ ഫോൺ എന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ഹോട്ടലിൽ ഇട്ടേക്കുവായിരുന്നു. അതു ഭയങ്കര പ്രശ്നമായി ആസിഫ് പറഞ്ഞു.
എന്നാൽ ആ ഒറ്റ പ്രശ്നം കൊണ്ട് പഴയ ഒരുപാട് സുഹൃത്തുക്കളെ തനിക്ക് തിരികെ കിട്ടിയെന്ന് ആസിഫ് കൂട്ടിച്ചേർത്തു.
മോഹൻലാൽ വിളിച്ചിട്ട് നീ ഫോണെടുത്തില്ല, അപ്പോൾ ഞങ്ങൾക്ക് പ്രശ്നമില്ല എന്നായിരുന്നു അവർ താരത്തോട് പറഞ്ഞതത്ര.