ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ നടനാണ് ആസിഫ് അലി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമാ പാരമ്പര്യം ഒന്നുമില്ലാത്ത സ്ഥലത്ത് നിന്നാണ് ആസിഫ് വളര്‍ന്ന് വന്നത് എന്നതാണ് അതിശയകരമായ കാര്യം.
മലയാളികള്‍ക്കിടയില്‍ ആസിഫിനെ ആരാധിക്കുന്നവര്‍ ഏറെയാണ്. താരം സോഷ്യല്‍ മീഡിയയില്‍ പോസ്്റ്റ് ചെയ്യുന്നതെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. വില്ലന്‍ വേഷത്തിലാണ് ആസിഫ് ആദ്യം സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.
പക്ഷെ പതിയെ പതിയെ നായക വേഷങ്ങളിലേക്ക് താരം ചേക്കേറാന്‍ തുടങ്ങി. ആസിഫിന്റേതായി ഏകദേശം അറുപതോളം ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. അതില്‍ നായകവേഷം മുതല്‍ സഹനടന്‍ വേഷങ്ങളില്‍ വരെ താരം തിളങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ തന്റെ 2018 എന്ന ചിത്രത്തെ കുറിച്ചും റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരത്തെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. ഈ സിനിമയെ കുറിച്ച് ജൂഡ് സംസാരിച്ചപ്പോള്‍ റിസ്കായിരിക്കുമെന്നാണ് താന്‍ ആദ്യം പറഞ്ഞതെന്നും സിനിമയുടെ നാലാമത്തെ ഡ്രാഫ്റ്റ് തന്നപ്പോഴാണ് അഭിനയിക്കാന്‍ തയ്യാറായതെന്നും ആസിഫ് പറയുന്നു.
മലയാളത്തില്‍ ആര്‍ആര്‍ആര്‍, കെജിഎഫ് പോലുള്ള സിനിമകള്‍ സംഭവിക്കാത്തത് റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരം കാരണമാണെന്നും സിനിമാറ്റിക് അനുഭവം തരുന്ന ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും എന്നാല്‍ ഇത്തരം സിനിമകളെ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണെന്നും ആസിഫ് പറയുന്നു.