ഇന്നും പലരും വിളിക്കുന്നത് കുഞ്ചാക്കോ ബോബന്‍ എന്ന്, മരണവീട്ടില്‍ പോയപ്പോഴും ഒരാള്‍ ചോദിച്ചിട്ടുണ്ട്, ആസിഫ് അലി പറയുന്നു

135

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിക്ക് ഇന്ന് ആരാധകരേറെയാണ്. ടെലിവിഷന്‍ അവതാരകനായിട്ടായിരുന്നു ആസിഫ് അലിയുടെ തുടക്കം.

Advertisements

പിന്നീട് ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. നായകനായും വില്ലനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം ഇന്ന്.

Also Read:പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച് പുതിയ ലുക്കില്‍ നടൻ ആർ മാധവൻ

സിനിമയിലെത്തിയിട്ട് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്. തലവനാണ് ആസിഫലിയുടെ അവസാനമായി പുറത്തെത്തിയ ചിത്രം. ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്.

ഇതില്‍ ഉദ്ഘാടകനായി എത്തിയ ആസിഫ് അലിയോട് കുഞ്ചാാക്കോ ബോബനല്ലേ എന്ന് മാമുക്കോയ ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ സീനിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. തന്റെ റിയല്‍ ലൈഫിലും ഒരുപാട് പേര്‍ തന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു.

Also Read:എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കു; കാമുകന് പിന്തുണ അറിയിച്ച് നടി ശാലിന്‍ സോയ

കുഞ്ചാക്കോ ബോബനാണോ എന്നാണ് പലരും തന്നോട് ചോദിക്കുന്നത്. ഒരു മരണ വീട്ടില്‍ പോയപ്പോഴും ഒരാള്‍ തന്നോട് അങ്ങനെ ചോദിച്ചിരുന്നുവെന്നും ഉസ്താദ് ഹോട്ടലിലെ ആ കഥാപാത്രം ചെയ്തതിന് ശേഷമാണ് പ ലരും തന്നെ കുഞ്ചാക്കോ ബോബന്‍ എന്ന് വിളിക്കുന്നതെന്നും ആസിഫ് അലി പറയുന്നു.

Advertisement