തെന്നിന്ത്യന്‍ സിനിമയില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പ്രേക്ഷരുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് അനിഖ ഈ ചിത്രത്തില്‍ എത്തിയത്.
പിന്നീട് ദി ഗ്രേറ്റ്ഫാദറില്‍ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായി എത്തിയ അനിഖ തമിഴിലാണ് കൂടുതലായും തിളങ്ങിയത്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസം എന്ന സിനിമയിലെ അനിഖയുടെ വേഷം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.
ഗൗതം മേനോന് സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. ഭാസ്കര്‍ ദി റാസ്കല്‍, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കുട്ടിത്തം എല്ലാം അവസാനിപ്പിച്ച് സിനിമാ ലോകത്ത് ഇപ്പോള്‍ നായികയായി അഭിനയിക്കുകയാണ് താരം.
ഇപ്പോഴിതാ അനിഖ സുരേന്ദ്രനെ കുറിച്ച് നടന് ആസിഫ് അലിയുടെ സോഷ്യല്‍മീഡിയ ഫാന്പേജില് വന്ന ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അനിഖ സുരേന്ദ്രനെ ചേര്‍ത്തുപിടിക്കുന്ന ആസിഫ് അലിയുടെ വീഡിയോയാണിത്.
ഇന്നത്തെ ദിവസം ഏറെ സന്തോഷം തോന്നുന്ന ദിനസമാണെന്നും തന്റെ മകളായി അഭിനയിച്ച് തുടക്കം കുറിച്ച കുട്ടിയാണിതെന്നും ഇപ്പോള്‍ ഇത്രയും വലുതായി എന്നും പറഞ്ഞുകൊണ്ടായിരുന്നു വീഡിയോയില്‍ ആസിഫ് അനിഖയെ ചേര്‍ത്തുപിടിച്ചത്. ഈ വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.