ഇവളെ നിലത്ത് വച്ചാല്‍ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി; മകള്‍ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അശ്വതി

122

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായി മാറിയത്. 

കുഞ്ഞേല്‍ദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു. അവതാരക എന്ന നിലയില്‍ വേറിട്ട ശൈലി പിന്തുടരാറുള്ള അശ്വതി ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് ഉള്‍പ്പെടെ നിരവധി ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം. ഇപ്പോള്‍ അശ്വതി പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. മകള്‍ക്ക് പിറന്നാള്‍ ആശംസ അറിയിച്ചാണ് അശ്വതി എത്തിയിരിക്കുന്നത്.

Advertisements

Also readഅച്ഛന്റെ മരണം ആഘോഷിക്കുന്നു അമൃത ; വിമര്‍ശിച്ചയാള്‍ക്ക് അമൃത കൊടുത്ത മറുപടി കണ്ടോ !

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ.. ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്‌നേഹിക്കാന്‍ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യില്‍ എടുക്കുവോളം സംശയം. അമ്മയാവുമ്പോള്‍ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോള്‍.

പക്ഷേ കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവള്‍ അമ്മയൊട്ടി മാത്രം ആണെങ്കില്‍ ഇവള് സകലരോടും ഒട്ടും. മൂത്തവള്‍ തൊട്ടാല്‍ കരയുമെങ്കില്‍ ഇവള് അടിക്ക് അടി തിരിച്ചടി മട്ടാണ്. പത്മയ്ക്ക് ഭക്ഷണംന്ന് എഴുതി കണ്ടാല്‍ വയറു നിറയുമെങ്കില്‍ ചെറിയവള്‍ എഴുനേല്‍ക്കുന്നതേ ബിരിയാണി ചോദിച്ചാണ്.

അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോള്‍ മൂത്തവള്‍ക്ക് ഇപ്പോഴും സങ്കടമാണെങ്കില്‍ ഇളയവള്‍ ഒരു റ്റാ റ്റാ തന്നാല്‍ ഭാഗ്യം. ഡീ പപ്പാ ന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളറു പെന്‍സില്‍ മുതല്‍ ഐ പാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി. പത്മയെ സോഫയില്‍ ഇരുത്തി പോയാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നു നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വച്ചാല്‍ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി.

വഴക്ക് പറഞ്ഞാല്‍ ‘പാവം വാവയല്ലേ, അമ്മേടെ പൊന്നല്ലേ’ ന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീന്‍. അങ്ങനെ മൊത്തത്തില്‍ പേരെന്റിങ് എന്ന വാക്ക് റീഡിഫൈന്‍ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക ! പൊന്നിന് പിറന്നാളുമ്മ അശ്വതി കുറിച്ചു. പിന്നാലെ നിരവധി പേരാണ് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയത്.

 

 

 

Advertisement