സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് അശ്വതി ബാബു. അല്‍ഫോണ്‍സാമ്മ എന്ന ഒറ്റ സീരിയലിലൂടെയാണ് അശ്വതി ആരാധകരുടെ മനം കവര്‍ന്നത്. വെറും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂവെങ്കിലും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അല്‍ഫോണ്‍സാമ്മയ്ക്ക് പിന്നാലെ അശ്വതിയുടെ മെഗാ ഹിറ്റായ സീരിയലാണ് ‘കുങ്കുമപ്പൂ’. രണ്ട് സീരിയലിലും വ്യത്യസ്തമായ വേഷമായിരുന്നെങ്കിലും തന്റെതായ ശൈലിയില്‍ മികച്ചതാക്കാന്‍ അശ്വതിക്കായി.
ഇപ്പോഴിതാ താരം തന്റെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. പന്ത്രണ്ടാം വിവാഹ വാര്‍ഷികമാണ് അശ്വതിക്ക് ആഘോഷമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അശ്വതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ദമ്പതികള്‍ വെറുതെ തുടങ്ങുന്ന ഒരു സംഭാഷണം വഴക്കിലെത്തുന്നത് എങ്ങനെ എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ.
അതേസമയം, ഇത് ആരുടേയോ ആശയമാണിത് എന്നും തങ്ങള്‍ ഇത് സ്വന്തം വോയിസില്‍ തങ്ങള്‍ ചിത്രീകരിക്കുകയാണ് ഉണ്ടായത് എന്നും അശ്വതി പറയുന്നു. ‘അങ്ങനെ ഒരുപാട് സ്നേഹവും ഇത്തിരി പിണക്കവും അടിയുമായി ഞങ്ങള്‍ പന്ത്രണ്ടാം വര്‍ഷത്തിലേക്ക്’ എന്ന ക്യാപ്ഷനോടെയാണ് താരം ഈ വീഡിയോ പങ്കിട്ടത്.
ഇവരുടെ ഈ വീഡിയോയില്‍ വെറുതേ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്ന അശ്വതിയെയാണ് കാണാനാവുക. ഷോക്സ് ഷൂസും ഇട്ടുകൊണ്ടിരിയ്ക്കുന്ന ഭര്‍ത്താവിനോട് എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിക്കുന്നതാണ് തുടക്കം. ഇതോടെ ഈ സംഭാഷണം വഴക്കിലേക്ക് നീങ്ങുകയാണ്. നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും ഭര്‍ത്താവ് പറയുന്നു.
ഇതിനിടെ വെറുതെ ഇരുക്കുകയല്ലേ എന്നൊന്ന് ചോദിച്ചു പോയതാണ് ഭര്‍ത്താവ് പിന്നെ അതില്‍ പിടിച്ചു കയറിയ അശ്വതി അവിഹിതം വരെ എത്തിക്കുകയാണ് സംഭാഷണം. കഅവസാനം ചോദിച്ചത് പിന്‍വലിച്ച് ക്ഷമ പറഞ്ഞ് പോകുകയാണ് ഭര്‍ത്താവ്.
വിഷയം സീരിയസാണെങ്കിലും തമാശയയ്ക്കായാണ് ഈ വീഡിയോ. ശാലു കുര്യന്‍ അടക്കം പലരും വീഡിയോക്ക് താഴെ അശ്വതിയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിക്കുകയാണ്.