അടുത്തിടെയായിരുന്നു നടന്‍ അശോക് സെല്‍വന്റെയും നടിയും അരുണ്‍ പാണ്ഡ്യന്റെ മകളുമായ കീര്‍ത്തി പാണ്ഡ്യന്റെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
പത്തുവര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂവെന്ന് കീര്‍ത്തിയും അശോകും പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും വിവാഹശേഷം വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും സംസാരിക്കുകയാണ് അശോകും കീര്‍ത്തിയും. പക്കാ തമിഴ് മുറ പ്രകാരമായിരിക്കണം വിവാഹമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും കീര്‍ത്തിയുടെ നാട്ടില്‍ അവരുടെ കൃഷിയിടത്തില്‍ ഒരുക്കിയ വേദിയില്‍ വെച്ചായിരുന്നു വിവാഹമെന്നും ഇരുവരും പറയുന്നു.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു അത്. വിവാഹശേഷം പുറത്തുവന്നതിന് പിന്നാലെ ഒത്തിരി നെഗറ്റീവ് കമന്റ്‌സുകളായിരുന്നു വന്നതെന്നും ആദ്യമൊന്നും കമന്റ്‌സുകള്‍ താന്‍ കണ്ടിരുന്നില്ലെന്നും ചില കോളുകള്‍ വന്നപ്പോഴാണ് അത് ശ്രദ്ധിച്ചതെന്നും കീര്‍ത്തി പറയുന്നു.
അതൊക്കെ എഴുതിയവരോട് തനിക്ക് സഹതാപമാണ് തോന്നുന്നത്. തന്റെ നിറത്തെയും ലുക്കിനെയും വിമര്‍ശിച്ചവര്‍ക്ക് തന്നെ സ്‌നേഹിക്കുന്ന ഒരു കൂട്ടം യുവാക്കള്‍ നല്‍കിയ മറുപടി ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയെന്നും തന്നെ പിന്തുണച്ച് കൊണ്ടായിരുന്നു അവര്‍ സംസാരിച്ചതെന്നും കീര്‍ത്തി പറയുന്നു. തന്റെ ഭാര്യ ലോകസുന്ദരിയാണ് എന്നായിരുന്നു അശോക് പറഞ്ഞത്.