സോഷ്യല്‍മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് അഷിക അശോകന്റേത്. ടിക് ടോക്കിലൂടെ എത്തി ഇന്ന് റീല്‍സിലും യൂട്യൂബിലുമെല്ലാം താരമായി മാറിയിരിക്കുകയാണ് അഷിക അശോകന്‍. ഒത്തിരി ഹ്രസ്വ ചിത്രങ്ങളിലൂം മ്യൂസിക് ആല്‍ബങ്ങളിലും അഷിക അഭിനയിച്ചിട്ടുണ്ട്.
നടന്‍ സജിനൊപ്പം ചെയ്ത അഷികയുടെ ശ്രീകാന്തിന്റെ ആദ്യരാത്രി എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് മോഡലിങിലും ഏറെ സജീവമായി മാറിയിരിക്കുകയാണ് അഷിക. ഇപ്പോഴിതാ അഷികയുടെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റ്‌സുകളെക്കുറിച്ചുമൊക്കെയാണ് അഷിക സംസാരിക്കുന്നത്. വിവാഹം മുടങ്ങിയതിനെ കുറിച്ച് സംസാരിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഷിക പറയുന്നു.
പലരും പല ചുറ്റുപാടുകളിലും വളര്‍ന്നവരാണ്. അപ്പുറം നില്‍ക്കുന്നയാള്‍ക്ക് നമ്മളുടെ അതേ കാഴ്ചപ്പാടും ചി്ന്താഗതിയും ആയിരിക്കണം എന്നില്ല. പക്ഷേ ഇതൊക്കെ നമുക്ക് ഒരു പരിധി വരെ അഡ്ജസ്റ്റ് ചെയ്യാം, എന്നിട്ടും താന്‍ ഹാപ്പി അല്ലെങ്കില്‍ പിന്നെന്തിനാണ് ആ റിലേഷന്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അഷിക ചോദിക്കുന്നു.
കൊടുക്കുന്ന ബഹുമാനവും ഉത്തരവാദിത്വങ്ങളും തിരിച്ചുകിട്ടിയില്ലെങ്കില്‍ പ്രണയം ആയാലും സൗഹൃദമായാലും ഏത് റിലേഷനും താന്‍ ബ്രേക്ക് ചെയ്യുമെന്നും അതേ തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നും അഷിക വ്യക്തമാക്കി. തനിക്ക് മോഡലിംഗ് ചെയ്യുന്നത് വളരെ ഇഷ്ടമാണ്.
താന്‍ പങ്കുവെക്കുന്ന പല ചിത്രങ്ങള്‍ക്കും വളരെ മോശം കമന്റുകള്‍ കിട്ടാറുണ്ട്. ട്രോളുകള്‍ വരാറുണ്ട്, ഇതെല്ലാം ഇഷ്ടമാണ്. എനിക്ക് എന്റെ വേഷത്തിലും ശരീരത്തിലും ആത്മവിശ്വാസം തോന്നിയത് കൊണ്ടാണ് ബോള്‍ഡ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതെന്നും താന്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ കംഫര്‍ട്ട് ആണെന്നും അഷിക കൂട്ടിച്ചേര്‍ത്തു.