ആശ അരവിന്ദ് മലയാളികള്‍ക്ക് പരിചിതയായ ഒരു പരസ്യ താരമാണ്. സിനിമയേക്കാള്‍ പരസ്യത്തിലൂടെയാണ് ആശയെ ഏവര്‍ക്കും പരിചയം. 350ല്‍ അധികം പരസ്യങ്ങളില്‍ അഭിനയിച്ച ആശ സിനിമാ മേഖലയിലെ മീ ടു വെളിപ്പെടുത്തലുകളെക്കുറിച്ച് പറയുന്നു.
‘മീ ടൂ സിനിമയില്‍ മാത്രമല്ല, എല്ലാ രംഗത്തുമുണ്ട്. പിന്നെ ഈ ‘മീ ടൂ’ പെണ്‍കുട്ടികള്‍ക്കു മാത്രമല്ല, ആണ്‍കുട്ടികള്‍ക്കുമുണ്ടെന്നാണ് എനിക്കു തോന്നുന്നത്.
ആണ്‍കുട്ടികളൊക്കെ മീ ടൂ വെളിപ്പെടുത്തല്‍ നടത്താന്‍ തുടങ്ങിയാല്‍ എത്ര പെണ്‍കുട്ടികള്‍ കുടുങ്ങേണ്ടി വരും. സിനിമയില്‍ വന്ന ശേഷമോ അതിനു മുമ്ബോ മാന്യമല്ലാത്ത ഒരു ഇടപെടലും എനിക്കു നേരെ ഉണ്ടായിട്ടില്ല.
അങ്ങനെ എന്തെങ്കിലും പെരുമാറ്റം ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്ന ആളാണ് ഞാന്‍. ‘നിങ്ങളുദ്ദേശിക്കുന്ന ടൈപ്പ് ആളല്ല ഞാന്‍’ എന്നു മുഖത്തുനോക്കി പറയും. മനസ്സില്‍ വച്ചിരുന്ന് വീട്ടിലേക്ക് പോയാല്‍ എനിക്കൊരു സമാധാനവുമുണ്ടാകില്ല’
കടപ്പാട് : വനിത