വിവാദങ്ങള്‍ക്കൊടുവില്‍ തമിഴ് നടന്‍ ആര്യയുടേയും സയ്യേഷയുടേയും വിവാഹം എന്നെന്ന് തീരുമാനമായി

12

വിവാദങ്ങള്‍ക്കൊടുവില്‍ തമിഴ് നടന്‍ ആര്യ വിവാഹിതനാകുന്നു . നടി സയ്യേഷയുമായി മാര്‍ച്ചില്‍ വിവാഹം നടക്കുമെന്നാണ് സൂചന.

Advertisements

ഇരുവരുടെയും വിവാഹത്തെക്കുറിച്ച്‌ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വാര്‍ത്ത ശരിയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷ.

നേരത്തെ ഭാവി വധുവിനെ കണ്ടെത്താന് ആര്യ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ട് മാപ്പിളൈ വലിയ വിവാദമായിരുന്നു.16 മത്സരാര്ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികളെയും നിരാശരാക്കി ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നു ആര്യയെടുത്തത്. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്ക്ക് വേദനയാകുമെന്നു പറഞ്ഞാണ് താരം അന്ന് പിന്മാറിയത്.

16 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തില്‍ ആര്യയെത്തി. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്കു വേദനയാകുമെന്നു പറഞ്ഞാണ് താരം പിന്മാറുന്നത്.

ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദങ്ങളില്‍ ഇടം നേടി.

മലയാളികളായ 7 മത്സരാര്‍ഥികള്‍ ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. നടി സംഗീതയായിരുന്നു അവതാരക. ഇതേ വിവാദത്തെ ഭയന്നാണ് ആര്യ തന്റെ വിവാഹവാര്‍ത്ത രഹസ്യമാക്കിവെയ്ക്കുന്നതെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement