ബിഗ്‌ബോസിൽ എത്തിയപ്പോഴാണ് തൻറെ കാമുകനെ കുറിച്ച് ആര്യ തുറന്നു പറഞ്ഞത്. ആര്യയുടെ വാക്കുകൾ വലിയ പ്രതീക്ഷ തരുന്നതായിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ജാൻ തന്നെ വിട്ടിട്ട് പോയതിനെക്കുറിച്ച് ആര്യ പറഞ്ഞു. ആ സമയത്ത് താൻ അനുഭവിച്ച മാനസികാവസ്ഥയെ കുറിച്ചും ആര്യ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോൾ അതേക്കുറിച്ച് വീണ്ടും പറയുകയാണ് ആര്യ. തന്നെ ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹം ബിഗ് ബോസിലേക്ക് അയച്ചത് എന്ന സംശയമുണ്ടെന്ന് ആര്യ പറയുന്നു. കാരണം ഷോയിൽ പോകാൻ എന്നെ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് അദ്ദേഹമാണ്. കുഞ്ഞുണ്ട് അച്ഛൻ മരിച്ചിട്ട് അധികമായില്ല ഇതൊക്കെ കൊണ്ട് എനിക്ക് പോകണമോ എന്ന ചിന്ത ഉണ്ടായിരുന്നു. എന്നാൽ എല്ലാ സപ്പോർട്ടും തന്ന് എയർപോർട്ടിൽ കൊണ്ടുവിട്ടത് ആളാണ്.
എന്നാൽ ഷോയിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആളെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. എൻറെ കുഞ്ഞിനെപ്പോലും ഞാൻ ആദ്യം വിളിച്ചിരുന്നില്ല. ഫോൺ എടുക്കാതെ ആയതോടെ സഹോദരിയെ വിളിച്ചു, ഞാൻ വിളിച്ച് പറയാം എന്നും ചിലപ്പോൾ തിരക്കായിരിക്കും എന്നും പറഞ്ഞു.
അടുത്ത ദിവസം എനിക്ക് കോൾ വന്നു പക്ഷേ എയർപോർട്ടിൽ വിട്ട ആൾ ആയിരുന്നില്ല, ആ സ്‌നേഹമോ എക്‌സൈറ്റ്‌മെന്റോ ഇല്ല. ഞാൻ ഇന്നലെ തൊട്ട് വിളിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോൾ ഉറങ്ങുകയായിരുന്നു എന്നായിരുന്നു ആദ്യ പ്രതികരണം. നേരത്തെ എന്നെ കാണാത്ത വിഷമത്തിൽ അദ്ദേഹം കരഞ്ഞിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. ആ സമയത്ത് ഞാൻ തിരുവനന്തപുരത്തും അദ്ദേഹം ദുബായിലും ആയിരുന്നു.
പിന്നീട് എന്തുകൊണ്ടാണ് എന്നിൽ നിന്ന് അദ്ദേഹം അകന്നതെന്ന് മനസ്സിലായി. അദ്ദേഹം മറ്റൊരു ബന്ധത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ രണ്ടുപേരെ വെടിവെച്ച് കൊല്ലണം എന്ന് തോന്നി. അവർ ഇപ്പോൾ വിവാഹം കഴിച്ചു ഹാപ്പിയായി ജീവിക്കുന്നു. അങ്ങനെ തന്നെ പോട്ടെ , പക്ഷേ അവർക്ക് എന്തെങ്കിലും പറ്റി എന്ന് കേട്ടാൽ ഞാൻ സന്തോഷിക്കും ആര്യ പറഞ്ഞു.